Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
റബർ ബോർഡിന്റെ ജൂബിലിയും കർഷകരുടെ ഭാവിയും
Wednesday, April 19, 2023 12:31 AM IST
ആഗോള വ്യാപാര കരാറുകളിൽ വ്യവസായത്തിന്റെ അസംസ്കൃത വസ്തു മാത്രമാണ് റബർ. അതിനെ കാർഷികോത്പന്നങ്ങളുടെ ഗണത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമമെങ്കിലും ലോകവ്യാപാര സംഘടനയിൽ കേന്ദ്രസർക്കാർ നടത്തണം. ഇതിനു സംസ്ഥാന സർക്കാരിന്റെയും എംപിമാരുടെയുമൊക്കെ സമ്മർദ്ദമുണ്ടാകണം.
റബർ ബോർഡ് സ്ഥാപിതമായിട്ട് 75 വർഷം തികഞ്ഞിരിക്കുന്നു. റബർ ബോർഡിനും ടയർ കന്പനികൾക്കും സർക്കാരിനുമൊക്കെ ആഘോഷത്തിനു വകയുണ്ടെങ്കിലും കേരളത്തിലെ 10 ലക്ഷം കർഷകർക്ക് തങ്ങളനുഭവിക്കുന്ന സാന്പത്തികത്തകർച്ചയുടെയും ചൂഷണത്തിന്റെയും ഓർമദിനം മാത്രമാണിന്ന്. കർഷകർക്ക് സന്തോഷിക്കാൻ ഒന്നുമില്ല; പ്രതീക്ഷയ്ക്കു വകയുമില്ല. പതിറ്റാണ്ടുകളോളം സംസ്ഥാനത്തിന്റെ സാന്പത്തിക വികസനത്തിൽ പ്രധാന പങ്കു വഹിച്ച റബർ കർഷകർ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോഴാണ് ഈ പ്ലാറ്റിനം ജൂബിലിയെന്നത് കേന്ദ്രസർക്കാരിനെ ഓർമിപ്പിക്കാനെങ്കിലും ഇതു നിമിത്തമാകട്ടെ.
ഒരുകാലത്ത്, റബർ കൃഷിയുടെയും കർഷകരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന റബർ ബോർഡ് ഇപ്പോൾ നിസഹായമോ കേരളത്തിലെ കർഷകരെ സംബന്ധിച്ച് നിഷ്ക്രിയമോ ആയിക്കഴിഞ്ഞു. ഇറക്കുമതിയിലുൾപ്പെടെ വ്യവസായികളുടെ പക്ഷം നിൽക്കുന്ന കേന്ദ്രസർക്കാർ നയത്തോടു വിധേയത്വം പ്രകടിപ്പിച്ചും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ കൃഷി പ്രോത്സാഹിപ്പിച്ചും നിലനിൽപ്പിനായി പൊരുതുകയാവാം ബോർഡ്. ഉത്പാദനച്ചെലവുപോലും കിട്ടില്ലെന്നു വന്നതോടെ നിരവധി കർഷകർ മരങ്ങൾ വെട്ടിനീക്കി. മറ്റു നിവൃത്തിയില്ലാത്തവർ മാത്രമാണ് ഇപ്പോൾ ഈ രംഗത്തുള്ളത്. 250 രൂപ താങ്ങുവില നൽകാമെന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സംസ്ഥാന സർക്കാരും കൈ മലർത്തി.
ആരും സഹായിക്കാനില്ലാതെ വന്നതോടെ, റബർ കിലോയ്ക്ക് 300 രൂപ കിട്ടിയാൽ തരുന്നവരെ തിരിച്ചും സഹായിക്കാമെന്നു പറയുന്ന അതിജീവനരാഷ്ട്രീയം പുറത്തെടുക്കാൻ കർഷകരും അവരുടെ നേതാക്കളും നിർബന്ധിതരായി.
ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാനെങ്കിലും കേന്ദ്രസർക്കാർ തയാറായിരുന്നെങ്കിൽ കേരളത്തിലെ റബർ കർഷകർ ടയർവ്യവസായികൾക്ക് ലാഭമുണ്ടാക്കാനുള്ള അടിമപ്പണിക്കാരായി മാറില്ലായിരുന്നു. റബർ മാത്രം ജീവനോപാധിയായ ലക്ഷക്കണക്കിനു കർഷകരുടെ രോദനം കേൾക്കാതെ റബറിന്റെ വില ഭൂമിയോളം താഴുംവിധം ചുങ്കം കുറച്ച് റബർ ഇറക്കുമതി ചെയ്യാൻ അനുവദിച്ച കേന്ദ്രം ടയർ ഇറക്കുമതിയുടെ കാര്യത്തിൽ ചുങ്കം വർധിപ്പിച്ച് വ്യവസായികളെ സഹായിച്ചതും ചരിത്രമായി.
റോഡുകളും വാഹനങ്ങളും അനുദിനം വർധിക്കുന്ന കാലത്ത് ടയർ ഉത്പാദനം വർധിക്കുകയും കന്പനികളുടെ ലാഭം അനുദിനം വർധിക്കുകയും ചെയ്തു. ഇറക്കുമതി വർധിക്കുന്തോറും ചുങ്കമിനത്തിൽ സർക്കാരിന്റെ വരുമാനവും കുതിച്ചുയർന്നു. ടയർ വ്യവസായികൾ ഏകപക്ഷീയമായി നിശ്ചയിക്കുന്ന വില വാങ്ങി തൃപ്തിപ്പെട്ടു ജീവിക്കേണ്ട ഗതികേടിൽ കർഷകരെ എത്തിച്ച പാതകത്തിൽനിന്ന് ഒഴിവാകാൻ കേന്ദ്രത്തിനു കഴിയില്ല. നിശബ്ദമായി നിൽക്കാനേ റബർ ബോർഡിനും കഴിഞ്ഞുള്ളൂ. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനു ചെലവാകുന്ന തുകപോലും ഇവിടത്തെ കർഷകരിൽനിന്നെടുക്കുന്ന റബറിനു നൽകാൻ മടിച്ചിട്ടുള്ള ടയർ വ്യവസായികൾക്ക് ലാഭമല്ലാതെ മറ്റൊന്നും പ്രശ്നമല്ല. കർഷകരോടു പ്രതിബദ്ധത കാണിക്കാൻ കച്ചവടക്കാരോടു പറഞ്ഞിട്ടു കാര്യമില്ലല്ലോ. പക്ഷേ, ഈ വ്യവസായികളുടെ പതിനായിരക്കണക്കിന് ഇരട്ടിവരുന്ന കർഷകരോട് സർക്കാരിനു പ്രതിബദ്ധതയുണ്ടാകേണ്ടതല്ലേ?
കേന്ദ്രസർക്കാർ വിചാരിക്കാതെ കേരളത്തിലെ റബർ കൃഷിയെ രക്ഷിക്കാനാവില്ലെന്നതു യാഥാർഥ്യമാണ്. പക്ഷേ, സംസ്ഥാന സർക്കാർ തിരിച്ചറിയേണ്ട മറ്റൊരു യാഥാർഥ്യമുണ്ട്. 250 രൂപ ഉത്പാദനച്ചെലവുള്ള റബർ പകുതി വിലയ്ക്കു വിൽക്കേണ്ടിവരുന്ന 10 ലക്ഷത്തോളം കർഷകരുടെയും മൂന്നു ലക്ഷത്തോളം തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയുമൊക്കെ ജീവിതം ഇപ്പോഴും റബർ കൃഷിയെ ആശ്രയിച്ചാണ്. ഇതില്ലാതായാൽ പകരം ജീവിതമാർഗം കാണിച്ചുകൊടുക്കാൻ നിങ്ങൾക്കാകുമോ? കുറഞ്ഞ കൂലിക്കു പണിയെടുക്കുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ പാവപ്പെട്ട മനുഷ്യരുടെ അധ്വാനം ചൂഷണം ചെയ്ത് വ്യവാസായികളുടെ ഭാവി ലാഭവും ഉറപ്പാക്കാൻ കേന്ദ്രവും റബർ ബോർഡുമൊക്കെ കൂട്ടുനിൽക്കുന്പോൾ ജനപ്രതിനിധികളും സംസ്ഥാന സർക്കാരും കാഴ്ചക്കാരായി നിൽക്കരുത്.
കർഷകന്റെ നിസഹായാവസ്ഥ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരിച്ചറിയണം. ആഗോള വ്യാപാര കരാറുകളിൽ വ്യവസായത്തിന്റെ അസംസ്കൃത വസ്തു മാത്രമാണ് റബർ. അതിനെ കാർഷികോത്പന്നങ്ങളുടെ ഗണത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമമെങ്കിലും ലോകവ്യാപാര സംഘടനയിൽ കേന്ദ്രസർക്കാർ നടത്തണം. ഇതിനു സംസ്ഥാന സർക്കാരിന്റെയും എംപിമാരുടെയുമൊക്കെ സമ്മർദ്ദമുണ്ടാകണം. വ്യവസായികൾ ഇറക്കുമതി ചെയ്യുന്ന റബറുപയോഗിച്ചുണ്ടാക്കുന്ന ലാഭത്തിൽനിന്നും ഇറക്കുമതിച്ചുങ്കത്തിലൂടെ സർക്കാരിനു കിട്ടുന്നതിൽനിന്നും ഒരു വിഹിതം കർഷകർക്ക് ഉയർന്ന വില നൽകാൻ ഉപയോഗിക്കണം. റബർ തോട്ടങ്ങളെ സ്വകാര്യവനങ്ങളായി കണക്കാക്കിയാൽ എത്ര വലിയ വനവത്കരണമാണ് നടക്കുന്നത്? കേരളത്തെ ഹരിതാഭമായി നിലനിർത്തുന്നതിലും ഹരിതവാതകങ്ങളെ നിയന്ത്രിക്കുന്നതിലും റബർ കർഷകരുടെ സംഭാവന എത്ര വലുതാണ്. അതുകൊണ്ടുതന്നെ കാർബൺ ക്രെഡിറ്റ് ഫണ്ടിന്റെ വിഹിതം കർഷകർക്കു നൽകണം. അതിലൊക്കെ ഉപരിയായി കർഷകർ ഈ രാജ്യത്തിന്റെ ജീവശ്വാസമാണെന്നും അവരെ സംരക്ഷിക്കേണ്ടത് ചുമതലയാണെന്നും സർക്കാരുകൾ തിരിച്ചറിയുകയും വേണം.
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
Latest News
വാഗാ-അട്ടാരി അതിർത്തിയിൽ പാക് ഡ്രോൺ; ബിഎസ്എഫ് വെടിവച്ചിട്ടു
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
ഹോട്ട് ഡോഗിനുള്ളിൽ കൊക്കേയ്ൻ; റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ
Latest News
വാഗാ-അട്ടാരി അതിർത്തിയിൽ പാക് ഡ്രോൺ; ബിഎസ്എഫ് വെടിവച്ചിട്ടു
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
ഹോട്ട് ഡോഗിനുള്ളിൽ കൊക്കേയ്ൻ; റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top