പത്താം സെമസ്റ്റർ എൽഎൽബി പരീക്ഷകൾ ഡിസംബർ 10 മുതൽ
Friday, November 15, 2019 11:06 PM IST
പത്താം സെമസ്റ്റർ ബിഎ (ക്രിമിനോളജി) എൽഎൽബി (ഓണേഴ്സ്)/ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ്/ ബികോം എൽഎൽബി (ഓണേഴ്സ്)/ബിബിഎ എൽഎൽബി (ഓണേഴ്സ്) പരീക്ഷകൾ ഡിസംബർ 10 മുതൽ ആരംഭിക്കും. 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
രണ്ടാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (റെഗുലർ/സപ്ലിമെന്ററി 2016 അഡ്മിഷൻ മുതൽ) പരീക്ഷകൾ 29 മുതൽ ആരംഭിക്കും. 19 വരെയും 525 രൂപ പിഴയോടെ 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ 21 വരെയും അപേക്ഷിക്കാം.
ആറാം സെമസ്റ്റർ എംഎസ ്സി മെഡിക്കൽ ബയോകെമിസ്ട്രി (2016 അഡ്മിഷൻ റഗുലർ, 2016 നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ ഒന്പതു മുതൽ ആരംഭിക്കും. 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.
ഓഫ് കാന്പസ് മൂന്നാം സെമസ്റ്റർ എംബിഎ സപ്ലിമെന്ററി/മേഴ്സി ചാൻസ് (2012 അഡ്മിഷൻ മുതൽ) ഹ്യൂമൻ റിസോഴ്സ് പ്ലാനിംഗ് എന്ന പേപ്പറിന്റെ പരീക്ഷ 19നും ബിസിഎ (2012നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്സി ചാൻസ്) ഒന്നാം സെമസ്റ്റർ പേപ്പർ 4 ആൾജിബ്ര ആൻഡ് ലോജിക്, മൂന്നാം സെമസ്റ്റർ പേപ്പർ 5 ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം, നാലാം സെമസ്റ്റർ പേപ്പർ 1 കന്പ്യൂട്ടർ നെറ്റ്വർക്ക്സ്, അഞ്ചാം സെമസ്റ്റർ പേപ്പർ 1 സിസ്റ്റം സോഫ്റ്റ്വെയർ, നാലാം സെമസ്റ്റർ പേപ്പർ 3 ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിംഗ് വിത്ത് സി++ എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമം ഡിസംബർ മൂന്ന്, നാല്, അഞ്ച്, ആറ്, ഒന്പതു തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി 2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾ ഡിസംബർ ആറുമുതൽ ആരംഭിക്കും. 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എംഎസ്ഡബ്ല്യു (അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ 22 മുതൽ ആരംഭിക്കും.
വൈവാവോസി
2019 ഓഗസ്റ്റ് 19ന് സിൽവർ ജൂബിലി പരീക്ഷഭവനിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് അണ്ടർ ഗ്രാജുവേറ്റ് (2013നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്സി ചാൻസ്) ഇംഗ്ലീഷ് കോമണ് ബിരുദ പരീക്ഷ ജനുവരി 2019ന്റെ വൈവാവോസി പരീക്ഷയിൽ ഹാജരാകാതിരുന്ന വിദ്യാർഥികൾക്കായി 18ന് സിൽവർ ജൂബിലി പരീക്ഷഭവനിലെ 201ാം നന്പർ മുറിയിൽ രാവിലെ 10 മുതൽ സ്പെഷൽ വൈവാവോസി നടത്തും. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
റിസർച്ച് അസിസ്റ്റന്റ്; ഇന്റർവ്യു 20ന്
ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിൽ റിസർച്ച് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് 20ന് രാവിലെ 10ന് സ്കൂൾ ഓഫ് ബയോസയൻസസിൽ വോക്ഇൻഇന്റർവ്യു നടക്കും. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
യൂണിയൻ തെരഞ്ഞെടുപ്പ്
എംജി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് (20182019) 28ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കും. പ്രാഥമിക വോട്ടർ പട്ടിക 18ന് രാവിലെ 11നു പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ 19ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. അന്തിമ വോട്ടർ പട്ടിക അന്നേദിവസം വൈകുന്നേരം നാലിനു പ്രസിദ്ധീകരിക്കും. നാമനിർദ്ദേശപത്രികകൾ 21ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന അന്നേദിവസം ഉച്ചയ്ക്ക് 2.05 മുതൽ നടക്കും. കൗണ്സിലർമാർക്കുള്ള തിരിച്ചറിയൽ കാർഡുകൾ അതത് കോളജ് പ്രിൻസിപ്പൽമാർക്ക് 18നു മുന്പായി അയച്ചുകൊടുക്കുന്നതാണ്. വിജ്ഞാപനത്തിന്റെ പൂർണരൂപം, വോട്ടർ പട്ടിക, മാതൃകാ നാമനിർദ്ദേശപത്രിക എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.