നാലാം വർഷ ബിഎസ്സി എംആർടി പരീക്ഷകൾക്ക് ഒന്നുവരെ അപേക്ഷിക്കാം
Monday, December 23, 2019 11:52 PM IST
നാലാം വർഷ ബിഎസ്സി എംആർടി റെഗുലർ (പ്രൊജക്ട് മൂല്യനിർണയവും വൈവാവോസിയും) പരീക്ഷകൾക്ക് ഒന്നുവരെയും 525 രൂപ പിഴയോടെ മൂന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ നാലുവരെയും അപേക്ഷിക്കാം.
വൈവാവോസി
2019 നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ വൈവാവോസി ജനുവരി ഒന്പതു മുതൽ 16 വരെ എറണാകുളം ഗവണ്മെന്റ് ലോ കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
സഹകരണ ബാങ്ക് പരീക്ഷാപരിശീലനം
ബികോം (കോഓപ്പറേഷൻ), ജെഡിസി, എച്ച്ഡിസി യോഗ്യതയുള്ളവർക്ക്, സഹകരണ സംഘങ്ങളിലെ ജൂനിയർ ക്ലാർക്ക്, സെക്രട്ടറി തസ്തികകളിലേക്ക് നിയമനത്തിനായി കോഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷയ്ക്കും കേരള പിഎസ്സി നടത്തുന്ന കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷക്കുമായി എംജി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന തീവ്രപരിശീലന പരിപാടിയിൽ ഏതാനും സീറ്റൊഴിവുണ്ട്. 04812731025, 9446124931.