മൂന്നും നാലും സെമസ്റ്റർ എംഎ ഫിലോസഫി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
Monday, December 30, 2019 10:15 PM IST
2019 ഫെബ്രുവരിയിലെ മൂന്നും നാലും സെമസ്റ്റർ എംഎ ഫിലോസഫി (പ്രൈവറ്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജനുവരി 13 വരെ അപേക്ഷിക്കാം.
2019 നവംബറിൽ ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻഷൽ റിലേഷൻസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ പരിശീലനം
കോഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷയ്ക്കും കേരള പിഎസ്സി നടത്തുന്ന കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയ്ക്കുമായി എംജി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ പരിശീലനം ഇന്ന് ആരംഭിക്കും. ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 04812731025.
...