പുനർമൂല്യനിർണയം: അപേക്ഷ തീയതി 10 വരെ നീട്ടി
Thursday, January 9, 2020 12:29 AM IST
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫിസിക്സ് (മെറ്റീരിയൽ സയൻസ്), സൈക്കോളജി, ഹോംസയൻസ് ബ്രാഞ്ച് 10എ, ഹോം സയൻസ് ബ്രാഞ്ച് 10 ഡി, ഫുഡ് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മൈക്രോബയോളജി, എംഎ പൊളിറ്റിക്കൽ സയൻസ്, തമിഴ്, എംടിടിഎം, എംഎച്ച്എം എന്നീ പ്രോഗ്രാമുകളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ 10 വരെ നൽകാം.
സെനറ്റ് തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
സെനറ്റിലെ നിയമസഭ സാമാജികർ, പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ, കോർപ്പറേഷൻ മേയർ, ഗവണ്മെന്റ് കോളജ് അധ്യാപകർ, പ്രൈവറ്റ് കോളജ് അധ്യാപകർ, കോളജ് പ്രിൻസിപ്പൽമാർ എന്നീ മണ്ഡലങ്ങളിൽ നിലനിൽക്കുന്ന ഒഴിവ് നികത്തുന്നതിനുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രാഥമിക വോട്ടർ പട്ടികകൾ പ്രസിദ്ധീകരിച്ചു. പട്ടിക www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പരാതികൾ 21നകം തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നൽകണം.
ഡെവലപ്മെന്റ് പ്രോഗ്രാം; അപേക്ഷ 10 വരെ
കോളജ് ഡെവലപ്മെന്റ് കൗണ്‍സിൽ, ഗവണ്മെന്റ് എയ്ഡഡ്, സർവകലാശാല അധ്യാപകർക്കായി നടത്തുന്ന ഒരാഴ്ചത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് ഏതാനും സീറ്റൊഴിവുണ്ട്. അപേക്ഷ 10ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. 20 മുതൽ 25 വരെയാണ് പരിപാടി.
വിശദവിവരം www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
04812731013.