30, ജൂലൈ രണ്ട് തീയതികളിലെ നാലാം സെമസ്റ്റർ എംഎസ്സി പരീക്ഷകൾ 24, 27 തീയതികളിലേക്ക് മാറ്റി
Friday, June 26, 2020 11:09 PM IST
30, ജൂലൈ രണ്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംഎസ്സി. (2018 അഡ്മിഷൻ റഗുലർ, 2017, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി, 2014, 2013, 2012 അഡ്മിഷൻ മേഴ്സി ചാൻസ് പരീക്ഷകൾ യഥാക്രമം ജൂലൈ 24, 27 തീയതികളിൽ നടക്കും.
സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.
വിവരങ്ങൾ അപ്ലോഡ് ചെയ്യണം
ഉന്നതവിദ്യാഭ്യാസമേഖലയിലെ അഖിലേന്ത്യാ സർവേയുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളജുകൾ 30നകം ഐഷെ((AISHE)) വെബ്സൈറ്റിൽ(www.aishe.go v.in)അപ്ലോഡ് ചെയ്യണം.
പരീക്ഷാഫലം
2019 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം) 2018 അഡ്മിഷൻ (റെഗുലർ), രണ്ടാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം) സപ്ലിമെന്ററി, മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുതുക്കിയ സമയക്രമം
ജൂലൈ മൂന്നുമുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎച്ച്എം (2019 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ സമയക്രമം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞു രണ്ടുമുതൽ അഞ്ചുവരെയായി പുനഃക്രമീകരിച്ചു.
ജൂലൈ 10 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നാലാം സെമസ്റ്റർ എൽഎൽബി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ സമയക്രമം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ചുവരെയായി പുനഃക്രമീകരിച്ചു.