പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
Friday, November 6, 2020 11:12 PM IST
ഒന്നാം സെമസ്റ്റർ പിജി സപ്ലിമെന്ററി പരീക്ഷകൾക്ക് റാന്നി സെന്റ് തോമസ് കോളജ് പരീക്ഷകേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന വിദ്യാർഥികൾ തുടർന്നുള്ള ദിവസങ്ങളിലെ പരീക്ഷകൾക്ക് കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ എത്തണം.
അപേക്ഷാ തീയതി
ഒന്നും രണ്ടും സെമസ്റ്റർ ബിഎ, ബികോം (2019 അഡ്മിഷൻ റെഗുലർ, 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾക്ക് 11 വരെ അപേക്ഷിക്കാം. വെബ്സൈറ്റിലൂടെ ഓണ്ലൈനായി ഫീസടയ്ക്കണം. ബിഎ വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ നാല് (പരീക്ഷ)നും ബികോം വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 10 (പരീക്ഷ)നും അപേക്ഷ നൽകണം. വിവരം വെബ് സൈറ്റിൽ.
അന്തിമ റാങ്ക് പട്ടിക
എംപിഇഎസ് അഡ്മിഷന് പ്രവേശന പരീക്ഷയെഴുതിയ വിദ്യാർഥികളുടെ സ്പോർട്സ് അച്ചീവ്മെന്റ് മാർക്ക് ചേർത്ത അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ പട്ടിക ലഭിക്കും.
പരീക്ഷാ ഫലം
2019 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്വർക്ക് ടെക്നോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ബിബിഎ എൽഎൽബി പൊതുപ്രവേശന പരീക്ഷ 21ന്
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബിബിഎ എൽഎൽബി ഓണേഴ്സ് പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ നവംബർ 21ന് രാവിലെ 11 മുതൽ 12.30 വരെ നടക്കും. ഹാൾടിക്കറ്റുകൾ അപേക്ഷകരുടെ ഇമെയിലിലേക്ക് അയയ്ക്കും. വിവരത്തിന് ഫോണ്: 04812310165, 8921438168, 8547487677, 9567065247, 8884555198.