എംഎ ഇക്കണോമിക്സ് (പ്രൈവറ്റ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
2019 ഒക്ടോബറിൽ നടന്ന എംഎ ഇക്കണോമിക്സ് (പ്രൈവറ്റ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് മൂന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കണം. 2015 അഡ്മിഷന് മുന്പുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് മൂന്നിനു മുന്‍പായി പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് അപേക്ഷിക്കണം.
പുതുക്കിയ പരീക്ഷാ തീയതി
കഴിഞ്ഞ 26ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ ബിഎച്ച്എം (2019 അഡ്മിഷൻ റെഗുലർ/20132018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 21ന് നടക്കും. പരീക്ഷാകേന്ദ്രത്തിനു മാറ്റമില്ല.
പരീക്ഷാ തീയതി
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ് 2016 അഡ്മിഷൻ റെഗുലർ/2016ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 30 മുതൽ ആരംഭിക്കും.
സീറ്റൊഴിവ്
എംടെക് ഇൻ എനർജി സയൻസ് പ്രോഗ്രാമിൽ ഓപ്പണ്‍ ക്വാട്ടയിൽ മൂന്നും, എംടെക് ഇൻ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിലേക്ക് ഓപ്പണ്‍ ക്വാട്ടയിൽ അഞ്ചും സീറ്റൊഴിവുണ്ട്. യോഗ്യരായവർ സാക്ഷ്യപത്രങ്ങളുമായി 21ന് രാവിലെ 11ന് സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന എഡി എ11 സെക്ഷനിൽ എത്തണം. ഫോണ്‍: 04812731001.
പരീക്ഷാഫലം
സ്കൂൾ ഓഫ് എൻവയണ്മെന്റൽ സയൻസസിൽ നടന്ന പിഎച്ച്ഡി കോഴ്സ് വർക്ക് (2019 അഡ്മിഷൻ സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.