University News
സർവീസ് സംശയങ്ങൾ
മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ്ല​സ് ടു ​പാ​സ് ആ​യ​തി​നു ശേ​ഷം കേ​ര​ള​ത്തി​ലെ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ല്‍ തു​ട​ര്‍പ​ഠ​ന​ത്തി​നാ​യി എ​ത്തു​ന്ന വി​ദ്യാ​ര്‍ത്ഥി​ക​ള്‍ എ​ലി​ജി​ബി​ലി​റ്റി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വാ​ങ്ങ​ണം എ​ന്ന് കേ​ള്‍ക്കാ​റു​ണ്ട്. എ​ന്താ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?

ജ​യ​പ്ര​കാ​ശ് എം, ​മ​ല​യാ​റ്റൂ​ര്‍

കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള ഏ​തെ​ങ്കി​ലും സംസ്ഥാനത്തെ സ്‌​കൂ​ള്‍ ബോ​ര്‍ഡി​ല്‍നി​ന്ന് പ​ന്ത്ര​ണ്ടാം ക്ലാ​സ്ജ​യി​ച്ച​ ശേ​ഷം കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലു​മൊ​രു സ​ര്‍വക​ലാ​ശാ​ല​യി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രുംമ്പോ​ള്‍ ആ ​സ​ര്‍വക​ലാ​ശാ​ല പ്ര​സ്തു​ത ബോ​ര്‍ഡ് അ​വാ​ര്‍ഡ് ചെ​യ്തി​ട്ടു​ള്ള 12 ക്ലാ​സ് യോ​ഗ്യ​ത അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന് കാ​ണി​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് (Eligibility cerificate )ഹാ​ജ​രാ​ക്കി​യാ​ല്‍ മാ​ത്ര​മേ ആ ​സ​ര്‍വക​ലാ​ശാ​യി​ല്‍ തു​ട​ര്‍പ​ഠ​നം സാ​ധ്യ​മാ​കൂ.​ ശ്ര​ദ്ധി​ക്കേ​ണ്ട​ത്, കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് എ​ലി​ജി​ബി​ലി​റ്റി സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക അ​ല്ല മ​റി​ച്ച് അ​യാ​ള്‍ ഏ​തു സ​ര്‍വക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോള​ജി​ലാ​ണ് ചേ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ആ ​സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് കു​ട്ടി​ക്ക് 12 ക്ലാ​സ്സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി യി​ട്ടു​ള്ള സ്‌​കൂ​ള്‍ ബോ​ര്‍ഡി​നെ സ​ര്‍വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടാ ണ്ടാ​ക​ണം. ഓ​രോ സ​ര്‍വ​ക​ലാ​ശാ​ല​യും അ​വ​രു​ടേ​തു മാ​ത്ര​മാ​യ നി​യ​മ​ങ്ങ​ളാ​ണ് ഇ​ത്ത​രം കോ​ഴ്‌​സു​ക​ള്‍ അം​ഗീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ പി​ന്തു​ട​രു​ന്ന​ത്. അ​തു​കൊ​ണ്ട് ഏ​തെ​ങ്കി​ലും ഒ​രു സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ അം​ഗീ​കാ​രം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന കാ​ര​ണ​ത്താ​ല്‍ ബാ​ക്കി​യു​ള്ള സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലും പ്ര​സ്തുത ​കോ​ഴ്‌​സി​ന് അം​ഗീ​കാ​രം ഉ​ണ്ടാ​കും എ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല.

ന​മ്മു​ടെ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​വി​ധ സ്‌​കൂ​ള്‍ ബോ​ര്‍ഡു​ക​ളു​ടെ അം​ഗീ​കാ​ര​ത്തെ സം​ബ​ന്ധി​ച്ച് ആ​ധി​ക​ാരികമായി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​ത് കൗ​ണ്‍സി​ല്‍ ഓ​ഫ് ബോ​ക്‌​സ് ഓ​ഫ് സ്‌​കൂ​ള്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഇ​ന്‍ ഇ​ന്ത്യ​യു​ടെ(COBSE) വെ​ബ്‌​സൈ​റ്റി​ല്‍ ക​യ​റി സ്‌​കൂ​ള്‍ ബോ​ര്‍ഡു​ക​ളു​ടെ പേ​രു​ക​ള്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തണം.​

കേ​ര​ള​ത്തി​ലെ സ​ര്‍വക​ലാ​ശാ​ല​ക​ള്‍ അം​ഗീ​കാ​രം ഉ​ള്ള എ​ല്ലാ സ്‌​കൂ​ള്‍ ബോ​ര്‍ഡു​ക​ള്‍ക്കും ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് എ​ലി​ജി​ബി​ലി​റ്റി സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കാ​റു​ണ്ട്. എ​ന്നാ​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡു​ക​ള്‍ ഉ​ണ്ടാ​കും. ന​മ്മു​ടെ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ലും അ​ത്ത​രം വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സ്‌​കൂ​ള്‍ ബോ​ര്‍ഡു​ക​ള്‍ ഉ​ണ്ട്.​ ആ സ്‌​കൂ​ള്‍ ബോ​ര്‍ഡു​ക​ള്‍ക്ക് ​അ​താ​ത് സം​സ്ഥാ​ന​ത്ത് എ​ല്ലാ​വി​ധ അം​ഗീ​കാ​ര​വും ഉ​ണ്ടാ​കും . എ​ന്നാ​ല്‍ ഈ ​മു​ഴു​വ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡു​ക​ളും കൗ​ണ്‍സി​ല്‍ ഓ​ഫ് ബോ​ക്‌​സ് ഓ​ഫ് സ്‌​കൂ​ള്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഇ​ന്ത്യ​യി​ല്‍ അം ഗീകാരം ഉണ്ടാകണമെന്നില്ല. അതിനാൽ ‍ നി​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളിന് കൗ​ണ്‍സി​ല്‍ ഓ​ഫ് ബോ​ര്‍ഡ്സ് ഓ​ഫ് സ്‌​കൂ​ള്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഇ​ന്‍ ഇ​ന്ത്യയുടെ അംഗീകാരം ഉ​ള്ള​താ​ണോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. അ​ങ്ങ​നെ മെ​മ്പ​ര്‍ഷി​പ്പ് ഉ​ണ്ടെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ സ്‌​കൂ​ള്‍ ബോ​ര്‍ഡി​ന് പു​റ​ത്തു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യാ​തൊ​രു ത​ടസ​വും ഉ​ണ്ടാ​വി​ല്ല. കൗ​ണ്‍സി​ല്‍ ഓ​ഫ് ബോ​ര്‍ഡ്‌​സ് ഓ​ഫ് സ്‌​കൂ​ള്‍ എ​ജു​ക്കേ​ഷ​ന്‍ ഇ​ന്‍ ഇ​ന്ത്യ​യു​ടെ വെ​ബ് സൈ​റ്റ് (www.co bse.org.in)

ചി​ല എയ്ഡ​ഡ് കോ​ളജുകളിൽ ‍ അ​ണ്‍എ​യ്ഡ​ഡ് കോ​ഴ്‌​സു​ക​ളുമുണ്ടല്ലോ. ഈ കോഴ്സുകൾക്ക് സർവകലാശാലകളുടെയും സർക്കാരിന്‍റെയും അംഗീകരമുണ്ടോ?

വീ​ണ ജ​യ​ച​ന്ദ്ര​ന്‍, നെ​ടും​ക​ണ്ടം

കേ​ര​ള​ത്തി​ലെ എയ്ഡ​ഡ് കോ​ളജുക​ളി​ല്‍ലാ​ണ് അ​ണ്‍എ​യ്ഡ​ഡ് പ്രോ​ഗ്രാ​മു​ക​ള്‍ ന​ട​ക്കു​ന്ന​ത്.​ ഈ കോ​ഴ്സു​ള്‍ സ​ര്‍ക്കാ​ര്‍ അം​ഗീ​കാ​രം ഉ​ള്ള​താ​ണ്. എ​ന്നാ​ല്‍ അ​ണ്എ​യ്ഡ​ഡ് കോ​ഴ്‌​സ് ന​ട​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കു​ന്നി​ല്ല എന്നുമാത്രമേയുള്ളൂ.

എയ്ഡഡ് കോളജുകളിലെ അൺഎയ്ഡഡ് കോ​ഴ്‌​സ​ക​ള്‍ക്കു ചേ​രു​ന്ന കു​ട്ടി ക​ള്‍ അ​റി​യ​ണം അ വ​രെ പാഠിപ്പി​ക്കു​ന്ന​ത് എ​യ്ഡ​ഡ് കോ​ളജി​ല്‍ നിയമിക്കപ്പെട്ട അ​ധ്യാ​പ​ക​രായിരി​ക്കി​ല്ല.
മാനേജ്മെന്‍റ് പ്ര​ത്യേ​ക​മാ​യി നിയമിച്ച അധ്യാപകർ ആ​യി​രി​ക്കും ആ ​കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക.
എ​ന്നാ​ല്‍ ആ ​കോളജി​ലെ മ​റ്റെ​ല്ലാ സൗ ​കാ​ര്യ​ങ്ങ​ളും ഈ ​കു​ട്ടി​ക​ള്‍ക്കും ഉ​പ​യോ​ഗ​ക്കാം. ഉ​ദാഹ​ര​ണത്തിന് ഈ ​കോ​ളേ​ജി​ലെ പ്രി​ന്‍സി​പ്പ​ല്‍ ത​ന്നെ​യാ​യി​രി​ക്കും ഇ​വ​രു ടേ ​യും പ്രി​ന്‍സി​പ്പ​ല്‍,ആ ​കോ​ളേ​ജി​ല്‍ ലൈ​ബ്ര​റി അ​വ​ര്‍ക്ക് ഉ​പ​യോ​ഗി​ക്കാം അ​തു​പോ​ലെ കോ​ളേ​ജി​ലെ ആ​ര്‍ട്‌​സ്, സ്‌​പോ​ര്‍ട്‌​സ് പോ​ലു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളി ലും ​ഇ വ​ര്‍ക്ക് പ​ങ്കാ​ടു​ക്കാം.​ ഈ കോ​ഴ്‌​സ്ക​ളിലേ​ക്കു​ള്ള പ്ര​വേ​ശ​നം സ്വാശ്രയാ​ കോ​ള​ജു​കളിലേതു പോലെയാ​ണ്.
ഫോൺ: 9496181703
[email protected]