ആറാം സെമസ്റ്റർ ഐഎംസിഎ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി), ഡിഡിഎംസിഎ (2014 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ 30ന് ആരംഭിക്കും. 16 വരെയും, 525 രൂപ പിഴയോടു കൂടി 17 നും 1050 രൂപ സൂപ്പർഫൈനോടു കൂടി 18 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ഒന്പതാം സെമസ്റ്റർ ഐഎംസിഎ (2017 അഡ്മിഷൻ റെഗുലർ), ഡിഡിഎംസിഎ (2014, 2015, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ 31 ന് ആരംഭിക്കും. 18 വരെയും, 525 രൂപ പിഴയോടു കൂടി 20 നും 1050 രൂപ സൂപ്പർഫൈനോടു കൂടി 21 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംആർക്ക് (2019 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ 25 ന് ആരംഭിക്കും. 17 വരെയും, 525 രൂപ പിഴയോടു കൂടി 18 നും 1050 രൂപ സൂപ്പർഫൈനോടു കൂടി 19 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ സിബിസിഎസ് (2019 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്, 2018, 2017 അഡ്മിഷനുകൾ റീഅപ്പിയറൻസ്), സൈബർ ഫോറൻസിക് (സിബിസിഎസ് 2019 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്) പരീക്ഷകൾ 23 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംഎസ്സി, എംകോം, എംഎ, എംസിജെ, എംഎസ്ഡബ്യു, എംടിഎ, എംഎച്ച്എം, എംഎംഎച്ച്, എംടിടിഎം (സിഎസ്എസ് 2018, 2017, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015, 2014, 2013, 2012 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾ 18 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
മാറ്റി വച്ച പരീക്ഷകൾ ജൂണിൽ
ഇന്നലെ, 18നുമായി നടത്താനിരുന്നതും പിന്നീട് മാറ്റി വച്ചതുമായ ഒന്നാം സെമസ്റ്റർ ഐഎംസിഎ (2020 അഡ്മിഷൻ റെഗുലർ, 2017 മുതൽ 2019 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി), ഡിഡിഎംസിഎ (2014, 2015, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷാഫലം
2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ എംഎ മലയാളം (പ്രൈവറ്റ് പഠനം റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പൂനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് 28 വരെ ഓണ്ലൈനായി അപേക്ഷിക്കാം.