University News
സീറ്റൊഴിവ്
സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ എസ്ടി വിഭാഗത്തിൽ ഒന്നും എസ്‌സി വിഭാഗത്തിൽ മൂന്നും ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. അർഹരായ ജനറൽ വിഭാഗത്തിലെ അപേക്ഷകർ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലും എസ്‌സി, എസ്ടി വിഭാഗത്തിലെ അപേക്ഷകർ ഓഗസ്റ്റ് മൂന്ന് രാവിലെ 10.30ന് അസൽ യോഗ്യതാ രേഖകളുമായി സ്കൂൾ ഓഫ് എനർജി മാത്തമാറ്റിക്സ് ഓഫീസിൽ റൂം നന്പർ 520 ൽ (കണ്‍വർജൻസ് അക്കാദമിയ കോംപ്ലക്സ്) നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.mgu.ac.in, 8304870247

സ്കൂൾ ഓഫ് ഡാറ്റ അനലിറ്റിക്സ് വകുപ്പിൽ എംഎസ്‌സി ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് എസ്ടി വിഭാഗത്തിൽ ഒന്നും എസ്‌സി വിഭാഗത്തിൽ രണ്ടും ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. അർഹരായ ജനറൽ വിഭാഗത്തിലെ അപേക്ഷകർ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലും എസ്‌സി, എസ്ടി വിഭാഗത്തിലെ അപേക്ഷകർ ഓഗസ്റ്റ് മൂന്ന് രാവിലെ 10.30ന് അസൽ യോഗ്യതാ രേഖകളുമായി സ്കൂൾ ഓഫ് ഡാറ്റ അനലിറ്റിക്സ് വകുപ്പിൽ റൂം നന്പർ 520 ൽ (കണ്‍വർജൻസ് അക്കാദമിയ കോംപ്ലക്സ്) നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക്www.mgu.ac.in, 8304870247

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ ബിആർക് (2020 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ ബിരുദ പരീക്ഷകൾ ഓഗസ്റ്റ് 10ന് ആരംഭിക്കും. ഒന്ന് വരെയും 525 രൂപ പിഴയോടു കൂടി രണ്ടിനും 1050 രൂപ പിഴയോടെ മൂന്നിനും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ബിപിഇഎസ് (2020 അഡ്മിഷൻ റെഗുലർ, 2019, 2018, 2017, 2016 സപ്ളിമെന്‍റി) പരീക്ഷകൾ 24ന് ആരംഭിക്കും. ഓഗസ്റ്റ് 10 വരെയും 525 രൂപ പിഴയൊടെ 11നും 1050 രൂപ പിഴയോടെ 12നും അപേക്ഷിക്കാം.

മൂന്ന് വർഷ എൽഎൽബിയുടെ ഒന്നാം സെമസ്റ്റർ (2016, 2017 അഡ്മിഷൻ സപ്ളിമെന്‍ററി 2015 അഡ്മിഷൻ ഒന്നാം മേഴ്സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ് 2013 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് കൂടാതെ അഞ്ച് വർഷ എൽ എൽ ബി (2010 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2009 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് പരീക്ഷകൾ ഓഗസ്റ്റ് ഒന്പതിന് ആരംഭിക്കും. 29 വരെയും 525 രൂപ പിഴയോടെ 30 നും 1050രൂപ പിഴയൊടെ ഓഗസ്റ്റ് ഒന്നിനും അപേക്ഷിക്കാം.

27,29 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്ന് വർഷ യൂണിറ്ററി എൽ എൽ ബിയുടെ അഞ്ചാം സെമസ്റ്റർ (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്‍റി പരീക്ഷകൾ ഓഗസ്റ്റ് 5, 10 തീയതികളിൽ നടക്കും. ഒന്ന്, രണ്ട് സെമസ്റ്റർ എംഎഡ് (അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ്2018) പരീക്ഷകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.

ആറാം സെമസ്റ്റർ ബി എസ് സി സുവൊളജി സി ബി സി എസ് എസ് (2013 2016 അഡ്മിഷൻ റീ അപ്പിയറൻസ് ) പ്രാക്ടിക്കൽ പരീക്ഷയും വൈവ വോസിയും ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ കൊച്ചിയിലെ കൊച്ചിൻ കോളജിൽ നടക്കും.

ഒന്ന്, രണ്ട് മൂന്നാം വർഷ ബി പി റ്റി പരീക്ഷകൾ (2008 അഡ്മിഷൻ മുതൽ സപ്ളിമെന്‍ററി, മേഴ്സി ചാൻസ് പരീക്ഷകൾ ഓഗസ്റ്റ് 11ന് ആരംഭിക്കും. ഓഗസ്റ്റ് രണ്ട് വരെയും 525 രൂപ പിഴയൊടെ മൂന്നിനും, 1050 രൂപ പിഴയോടെ മൂന്നിനും അപേക്ഷിക്കാം.