University News
എംജി. പി.ജി. ഏകജാലകം: തീയതി നീട്ടി
സാധ്യതാ അലോട്ടുമെന്‍റിന് ശേഷമുള്ള ഓപ്ഷൻ പുനഃക്രമീകരണവും തിരുത്തലുകളും പുതിയ രജിസ്ട്രേഷനും ഓഗസ്റ്റ് എട്ടിനു വൈകുന്നേരം അഞ്ചു വരെ നടത്താം.

പുതുക്കിയ പരീക്ഷാ ടൈംടേബിൾ

ജൂലൈ 26 ന് ആരംഭിച്ച മൂന്നാം സെമസ്റ്റർ എംഎസ്‌സി (സിഎസ്എസ്) (2018, 2017, 2016 അഡ്മിഷനുകൾ സപ്ലിമെന്‍ററി, 2015, 2014, 2013, 2012 അഡ്മിഷനുകൾ മേഴ്സി ചാൻസ്) ജൂലൈ 2022 ബിരുദാനന്തര ബിരുദ പരീക്ഷയുടെ ടൈംടേബിൾ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി പുതുക്കിയിരിക്കുന്നു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

ഏപ്രിൽ 25 ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, എംഎസ്‌സി ഇൻഡസ്ട്രിയൽ കെമിസ്ട്രി (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്‍ററി സിഎസ്എസ്) ബിരുദാനന്തര ബിരുദ പരീക്ഷകൾ 12 ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.

അപേക്ഷാ തീയതി

നാലാം സെമസ്റ്റർ സിബിസിഎസ് (2020 അഡ്മിഷൻ റഗുലർ), സൈബർ ഫോറൻസിക് (2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് 11 മുതൽ 17 വരെയും പിഴയോടു കൂടി 18 മുതൽ 20 വരെയും സൂപ്പർഫൈനോടു കൂടി 22 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിഎ, ബികോം (സിബിസിഎസ് 2020 അഡ്മിഷൻ റഗുലർ), മൂന്ന്, നാല് സെമസ്റ്റർ (സിബിസിഎസ് 2019, 2018, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് 11 മുതൽ 17 വരെയും പിഴയോടു കൂടി 18 മുതൽ 20 വരെയും സൂപ്പർഫൈനോടു കൂടി 22 നും അപേക്ഷിക്കാം.

12 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു. (സിഎസ്എസ് 2020 അഡ്മിഷൻ) ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക്് എട്ടു വരെയും പിഴയോടു കൂടി ഒന്പതിനും സൂപ്പർഫൈനോടു കൂടി 10 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ തീയതി

മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ, എംഎസ്‌സി, എംകോം (2018, 2017, 2016 അഡ്മിഷനുകൾ സപ്ലിമെന്‍ററി, 2015, 2014 അഡ്മിഷനുകൾ മേഴ്സി ചാൻസ്) ബിരുദാനന്തര ബിരുദ പരീക്ഷകൾ യഥാക്രമം ഓഗസ്റ്റ് 22, സെപ്റ്റംബർ 13 തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

പ്രാക്്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബിവോക് അഗ്രോ ഫുഡ് പ്രോസസ്‌സിംഗ് (പുതിയ സ്കീം 2021 അഡ്മിഷൻ റഗുലർ) ബിരുദ പരീക്ഷ ജൂണ്‍ 2022 പ്രാക്്ടിക്കൽ പരീക്ഷകൾ 12, 16 തീയതികളിൽ കാഞ്ഞിരപ്പള്ളി, സെന്‍റ് ഡൊമിനിക് കോളജിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബിവോക്ക് ബിസിനസ്‌സ് അക്കൗണ്ടിംഗ് ആൻഡ്് ടാക്സേഷൻ, അപ്ലൈഡ് അക്കൗണ്ടിംഗ് ആൻഡ്് ടാക്സേഷൻ (2021 അഡ്മിഷൻ റഗുലർ പുതിയ സ്കീം) ജൂണ്‍ 2022 ബിരുദ പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ് 10 മുതൽ 17 വരെ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ആറാം സെമസ്റ്റർ ബിഎച്ച്എം (2018 അഡ്മിഷൻ റഗുലർ, 20142017 അഡ്മിഷൻ സപ്ലിമെന്‍ററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) 2022 പരീക്ഷയുടെ പ്രോജക്്ട്് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾ 16, 17 തീയതികളിൽ പാലാ, സെന്‍റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ്് കാറ്ററിംഗ് ടെക്നോളജിയിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

2022 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ ഐഎംസിഎ (ന്യു സ്കീം 2020 അഡ്മിഷൻ റഗുലർ, 2019, 2018, 2017 അഡ്മിഷനുകൾ സപ്ലിമെന്‍ററി), ഡിഡിഎംസിഎ (20142016 അഡ്മിഷനുകൾ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്്ടിക്കൽ പരീക്ഷകൾ 12 മുതൽ അതത് കോളജുകളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.