എംജി സര്‍വകലാശാലയുടെ 2023ലെ പിഎച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 25 മുതല്‍ ഏപ്രില്‍ 10 വരെ researchonline.mgu.ac.in എന്ന പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ (www.mgu.ac.in)

വൈവ വോസി

അഞ്ചാം സെമസ്റ്റര്‍ ബി വോക് ടൂറിസം ആന്‍ഡ്് ഹോസ്പിറ്റാലിറ്റി, ടൂറിസം ആന്റഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി (2020 അഡ്മിഷന്‍ റെഗുലര്‍ ന്യൂ സ്‌കീം ജനുവരി 2023) പരീക്ഷയുടെ വൈവ വോസി 28 മുതല്‍ അതത് കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

2022 ജൂലൈയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എംഎ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് (സിഎസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ അഞ്ചുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി സൈക്കോളജി (2021 അ്ഡമിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2019 അഡ്മിഷന്‍ സപ്ലിമെന്ററി ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ 10 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്‌സ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ അഞ്ചിനു മുന്‍പ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബിവോക് ഡിഗ്രി പരീക്ഷ ബിസിനസ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍, അപ്ലൈഡ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍(2022 അഡ്മിഷന്‍ റെഗുലര്‍, 2018 2020 അഡ്മിഷന്‍ റീ അപ്പിയറന്‍സ് പുതിയ സ്‌കീം മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27, 28 തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വൈബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി, എംഎ പ്രോഗ്രാമുകളുടെ (എംഎ്‌സി ബേസിക് സയന്‍സസ്, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ്് മെഷീന്‍ ലേണിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ഡാറ്റാ സയന്‍സ്, എം.എ. ലാംഗ്വേജസ് ഇംഗ്ലീഷ് ന്യൂ സ്‌കീം, 2021 അഡ്മിഷന്‍ റെഗുലര്‍ ജനുവരി 2023 പരീക്ഷ മാര്‍ച്ച് 30ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയോളജി (2020 , അഡ്മിഷന്‍ റെഗുലര്‍, 2013, 2014, 2015, 2016, 2017, 2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) മൂന്നാം വര്‍ഷ പരീക്ഷയിലെ പേപ്പര്‍ നാലിന്റെ പരീക്ഷ ഏപ്രില്‍ 28ന് നടക്കും. ഏപ്രില്‍ 10 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. പിഴയോടെക 11നും സൂപ്പര്‍ ഫൈനോടെ 12നും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റര്‍ ബിഎച്ച്എം (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി ന്യൂ സ്‌കീം, 2015 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013, 2014 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഓള്‍ഡ് സ്‌കീം) പരീക്ഷയ്ക്ക് 27 മുതല്‍ 29 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. പിഴയോടെ 30നും സൂപ്പ്‍ ഫൈനോടെ 31നും അപേക്ഷ സ്വീകരിക്കും.