മൂന്നാം സെമസ്റ്റർ യുജി പരീക്ഷകൾ 27 മുതൽ ആരംഭിക്കും
Wednesday, November 21, 2018 11:20 PM IST
മൂന്നാം സെമസ്റ്റർ സിബിസിഎസ് യുജി നവംബർ 2018 പരീക്ഷകൾ 27 മുതൽ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയാണ് പരീക്ഷ. വെള്ളിയാഴ്ച രണ്ടു മുതൽ അഞ്ചുവരെ. ടൈംടേബിൾ വെബ്സൈറ്റിൽ.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2013 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്) പരീക്ഷകൾ (പുതിയ സ്കീം റെഗുലർ 2017 അഡ്മിഷൻ) 27ന് ആരംഭിക്കും. രാവിലെ 9.30 മുതൽ 12.30 വരെയാണ് പരീക്ഷ. ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ മാറ്റി
മൈലക്കൊന്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 22, 23 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2017 അഡ്മിഷൻ റഗുലർ ,സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ യഥാക്രമം ഡിസംബർ മൂന്ന്, നാല് തീയതികളിൽ നടക്കും.
അപേക്ഷ തീയതി
സീപാസിലെ രണ്ടാം സെമസ്റ്റർ എംഎസ്സി സിഇ ആൻഡ് എൻടി (കംപ്യൂട്ടർ എൻജിനിയറിംഗ് ആൻഡ നെറ്റ്വർക്ക് ടെക്നോളജി സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 23 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം (2018 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ റെഗുലർ വിദ്യാർഥികൾക്ക് 26 മുതൽ 28 വരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ 29 മുതൽ 30 വരെയും 1,000 രൂപ സൂപ്പർഫൈനോടെ ഡിസംബർ ഒന്നു മുതൽ രണ്ടു വരെയും അപേക്ഷിക്കാം.
ആദ്യ മേഴ്സി ചാൻസ് പരീക്ഷയെഴുതുന്നവർ (2013 അഡ്മിഷൻ) 5000 രൂപയും, രണ്ടാം തവണയെഴുതുന്നവർ (2012 അഡ്മിഷൻ) 7,000 രൂപയും സ്പെഷൽ ഫീസായി പരീക്ഷാഫീസിനും സി.വി. ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം.
റെഗുലര്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ മുഖേന college.m gu.ac.inഎന്ന വെബ്സൈറ്റ് വഴിയും സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ epay.mgu.ac.in എന്ന വെബ്സൈറ്റ് വഴിയും ഓണ്‍ലൈനായി ഫീസടയ്ക്കണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എംഎസ്സി സൈക്കോളജി (സിഎസ്എസ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കൽ 23, 26 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
അന്തിമ സ്ഥാനപട്ടിക
2017 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ്) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. മാന്നാനം കെഇ കോളജിലെ ജെസ്ലിൻ ജോണ്‍, ജിലു മാത്യു എന്നിവർ ഒന്നാം സ്ഥാനവും പി.ആർ. രശ്മി, ജെസ്മിൻ കുര്യൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി.
പരിശീലനം
ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി ഓഡിറ്റ്, സ്റ്റോർ പർച്ചേസ് എന്നിവയെക്കുറിച്ച് സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്നു നടക്കും. രാവിലെ 10 മുതൽ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് സയൻസസിന്റെ സെമിനാർ