പിഎച്ച്ഡി എൻട്രൻസ് പരീക്ഷ
2019 വർഷത്തെ പിഎച്ച്ഡി എൻട്രൻസ് പരീക്ഷയുടെ പുതുക്കിയ വിജ്ഞാപനം phd.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. എസ്സി, എസ്ടി, ഒബിസി (നോണ്‍ ക്രീമിലേയർ), ഭിന്നശേഷിക്കാർ എന്നിവർക്ക് ബിരുദാനന്തര ബിരുദ പരീക്ഷയിൽ 45 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് (ഗ്രേസ് മാർക്ക് കൂടാതെ) ഉണ്ടെങ്കിൽ അപേക്ഷിക്കാം. മറ്റു വിശദാംശങ്ങളിൽ മാറ്റമില്ല.
അപേക്ഷ തീയതി
ഒന്നും രണ്ടും സെമസ്റ്റർ ബിപിഎഡ് (2014 2015 അഡ്മിഷൻ) പരീക്ഷകൾക്കു മേയ് ആറുവരെയും 500 രൂപ പിഴയോടെ ഏഴുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഒന്പതുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ സിവി ക്യാന്പ് ഫീസായി 200 രൂപ പരീക്ഷഫീസിനു പുറമെ അടയ്ക്കണം. epay.mgu.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് പരീക്ഷ ഫീസ് അടയ്ക്കേണ്ടത്.