രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം പരീക്ഷകൾക്ക് 23 മുതൽ ഫീസടയ്ക്കാം
രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎച്ച്എം, എംഎസ്ഡബ്ല്യു, എംടിഎ ആൻഡ് എംടിടിഎം (സിഎസ്എസ് 2019 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 23 മുതൽ 29 വരെയും 500 രൂപ പിഴയോടെ 31 മുതൽ ജൂണ്‍ മൂന്നു വരെയും 1000 രൂപ സൂപ്പർഫൈനോടെ ജൂണ്‍ നാലു മുതൽ ആറുവരെയും അപേക്ഷിക്കാം.
ആദ്യ മേഴ്സി ചാൻസ് (2014 അഡ്മിഷൻ) പരീക്ഷയെഴുതുന്നവർ 5000 രൂപയും രണ്ടാം തവണയെഴുതുന്നവർ (2013 അഡ്മിഷൻ) 7000 രൂപയും അവസാന മേഴ്സി ചാൻസ് (2012 അഡ്മിഷൻ) പരീക്ഷയെഴുതുന്നവർ 10,000 രൂപയും സ്പെഷൽ ഫീസായി സിവി ക്യാന്പ് ഫീസിനും പരീക്ഷഫീസിനും പുറമെ അടയ്ക്കണം. റെഗുലർ വിദ്യാർഥികൾ കോളജ് വഴി ഇപേയ്മെന്റിലൂടെയാണ് ഫീസടയ്ക്കേണ്ടത്. സപ്ലിമെന്ററി വിദ്യാർഥികൾ epay.mg u.ac.inഎന്ന സൈറ്റിലൂടെ ഫീസടയ്ക്കണം. 23ന് പോർട്ടൽ തുറക്കും. കോളജുകൾക്ക് 30 വരെയും 500 രൂപ പിഴയോടെ ജൂണ്‍ മൂന്നുവരെയും 1,000 രൂപ സൂപ്പർഫൈനോടെ ആറുവരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം. വിശദവിവരം വെബ്സൈറ്റിൽ.
ആർഎൽവി കോളജിൽ എംഎ; 30 വരെ അപേക്ഷിക്കാം
തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ എംഎ കോഴ്സുകൾക്ക് അപേക്ഷിക്കാം. എംഎ വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം കോഴ്സുകൾക്കാണ് അപേക്ഷിക്കാം. 30 വരെ അപേക്ഷ നൽകാം. ജൂണ്‍ നാലിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ജൂണ്‍ 21ന് ക്ലാസ് ആരംഭിക്കും. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള ബിഎ ബിരുദമാണ് യോഗ്യത. എസ്സി, എസ്ടി വിഭാഗക്കാർക്ക് ഡിഗ്രി വിജയം മതി. പ്രാക്ടിക്കലടക്കമുള്ള പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷഫലം
2019 ഏപ്രിലിലെ നാലാം സെമസ്റ്റർ എംഎസ്സി മോളിക്യുലാർ ബയോളജി ആൻഡ് ജനിറ്റിക് എൻജിനിയറിംഗ് (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ ഒന്നു വരെ അപേക്ഷിക്കാം.
സിൻഡിക്കറ്റ് യോഗം ജൂണ്‍ ഒന്നിന്
എംജി സർവകലാശാല സിൻഡിക്കേറ്റിന്റെ യോഗം ജൂണ്‍ ഒന്നിനു രാവിലെ 10.30ന് സർവകലാശാലയിലെ സിൻഡിക്കേറ്റ് ഹാളിൽ ചേരുമെന്നു രജിസ്ട്രാർ അറിയിച്ചു.