പരീക്ഷകൾ മാറ്റിവച്ചു
Saturday, August 6, 2022 12:51 AM IST
തിരുവനന്തപുരം: മുഹറം അവധി മാറ്റിയതിനാൽ എ. പി. ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ഒന്പതിന് നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകൾ 13ന് നടക്കും.
19ന് നടത്താനിരുന്ന ബിടെക് നാലാം സെമസ്റ്റർ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 12ന് നടക്കുമെന്ന് സർവകലാശാല അറിയിച്ചു.