എച്ച്ഡിസി & ബിഎം പരീക്ഷ ഓഗസ്റ്റിൽ
Monday, May 29, 2023 11:14 PM IST
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്ഡിസി & ബിഎം കോഴ്സിന്റെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ ഓഗസ്റ്റ് രണ്ടിന് ആരംഭിക്കും. പരീക്ഷാ ഫീസ് ജൂലൈ നാലു മുതൽ ജൂലൈ 11 വരെ പിഴയില്ലാതെയും, ജൂലൈ 12 മുതൽ ജൂലൈ 14 വരെ 50 രുപ പിഴയോടുകൂടിയും സഹകരണ പരിശീലന കോളജുകളിൽ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് സഹകരണ പരിശീലന കോളജുകളുമായി ബന്ധപ്പെടുക.