കീം 2025: യോഗ്യതാ പരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2025ലെ എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിലേക്ക് വിദ്യാർഥികളുടെ മാർക്ക് സംബന്ധിച്ച വിവരങ്ങൾ പരിശോധനയ്ക്കായി www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ഇന്നു വൈകുന്നേരം ആറുവരെ വിദ്യാർഥികൾക്ക് മാർക്ക് പരിശോധിക്കാം. വിശദവിവരങ്ങൾക്ക് www.cee. kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2332120.