University News
സർവകലാശാലാ സംശയങ്ങൾ
ഞാ​​നി​​പ്പോ​​ൾ ബി​​എ​​സ്‌​സി ​അ​​ഗ്രി​​ക​​ൾ​​ച്ച​​ർ നാ​​ലാം വ​​ർ​​ഷം പ​​ഠി​​ക്കു​​ന്നു. ഈ ​​പ്രോ​​ഗ്രാം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​നു​​ശേ​​ഷം എ​​നി​​ക്ക് റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റി​​ലോ റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റി​​ലോ എം​​ബി​​എ പ​​ഠി​​ക്ക​​ണ​​മെ​​ന്ന് ആ​​ഗ്ര​​ഹ​​മു​​ണ്ട്. കേ​​ന്ദ്ര /സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​തും റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റിൽ എം​​ബി​​എ പ്രോ​​ഗ്രാം ന​​ൽ​​കു​​ന്നതുമായ കോ​​ള​​ജു​​ക​​ൾ/ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ ഏ​​തെ​​ല്ലാം?

അ​​രു​​ണ്‍ ജ​​സ്റ്റി​​ൻ കോ​​ട്ട​​യം.

ബി​എ​​സ്‌​സി ​അ​​ഗ്രി​​ക​​ൾ​​ച്ച​​ർ പ​​ഠി​​ച്ച​​തി​​നു​​ശേ​​ഷം മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ പ​​റ്റു​​ന്ന മി​​ക​​ച്ചൊ​​രു മാ​​നേ​​ജ്മെ​​ന്‍റ് ഓ​​പ്ഷ​​നാ​​ണ് എം​​ബി​​എ/​​പി​​ജി​​ഡി​​എം റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റ്/​​റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ്.

രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളിൽ ന​​ല്ല രീ​​തി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ, സ്വ​​കാ​​ര്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളും കോ​​ള​​ജു​​ക​​ളും എം​​ബി​​എ അ​​ല്ലെ​​ങ്കി​​ൽ പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റ് ഡി​​പ്ലോ​​മ ഇ​​ൻ റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് / റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് ന​​ൽ​​കു​​ന്നു​​ണ്ട്.

രാ​​ജ്യ​​ത്തെ എ​​ണ്ണംപ​​റ​​ഞ്ഞ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളും ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടു​​ക​​ളും കോ​​ള​​ജു​​ക​​ളും റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റി​​ലോ റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റി​​ലോ എം​​ബി എ ​​പ്രോ​​ഗ്രാ​​മു​​ക​​ളോ പി​​ജി​​ഡി​​എം പ്രോ​​ഗ്രാ​​മു​​ക​​ളോ ന​​ൽ​​കു​​ന്നു​​ണ്ട്.

പ്രീ​​മി​​യ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്ന് വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന കേ​​ന്ദ്ര​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ന​​ട​​ത്തു​​ന്ന പ​​ബ്ലി​​ക് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളാ​​ണി​​വ. താ​​ഴെ​​പ്പ​​റ​​യു​​ന്ന​​വ​​യാ​​ണ് അ​​തി​​ൽ പ്ര​​ധാ​​ന​​പ്പെ​​ട്ട ഏ​​താ​​നും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ.

1) ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റ്, ആ​​ന​​ന്ദ്, ഗു​​ജ​​റാ​​ത്ത്
പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റ് ഡി​​പ്ലോ​​മ ഇ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് ( റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ) എ​​ന്ന പ്രോ​​ഗ്രാ​​മാ​​ണ് ഈ ​​ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ന​​ൽ​​കു​​ന്ന​​ത്.

2) ഡോ. ​​രാ​​ജേ​​ന്ദ്ര പ്ര​​സാ​​ദ് സെ​​ൻ​​ട്ര​​ൽ അ​​ഗ്രി​​ക​​ൾ​​ച്ച​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി, സ​​മ​​സ്ത്തി​​പു​​ർ, ബി​​ഹാ​​ർ.
ഇ​​തൊ​​രു സെ​​ൻ​​ട്ര​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യാ​​ണ് എം​​ബി​​എ റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ണ് സ്ഥാ​​പ​​നം ഓ​​ഫ​​ർ ചെ​​യ്യുന്ന പ്രോ​​ഗ്രാം.
3) ഗാ​​ന്ധി​ഗ്രാം ​റൂ​​റ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്, ഗാ​​ന്ധി​​ഗ്രാം, ത​​മി​​ഴ്നാ​​ട്.
ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ന​​ൽ​​കു​​ന്ന​​ത് റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ എം​​ബി​​എ പ്രോ​​ഗ്രാം ആ​​ണ്.

4) ഗു​​ജ​​റാ​​ത്ത് വി​​ദ്യാ​​പീ​​ഠം, ഗാ​​ന്ധി​​ന​​ഗ​​ർ. (സെ​​ന്‍റ​​ർ ഫോ​​ർ സ്റ്റ​​ഡീ​​സ് ഇ​​ൻ റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റ്)
റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റി​​ൽ എം​​ബി​​എ പ്രോ​​ഗ്രാം ന​​ൽ​​കു​​ന്നു​​ണ്ട്. കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലാ​​ണ് ഈ ​​വി​​ദ്യാ​​പീ​​ഠം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യു​​ടെ സ്വാ​​ത​​ന്ത്ര്യ സ​മ​ര​വു​​മാ​​യി വ​​ള​​രെ ബ​​ന്ധ​​മു​​ള്ള​​താ​​ണ് ഈ ​​വി​​ദ്യാ​​പീ​​ഠം. മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യാ​​ണ് ഈ ​​വി​​ദ്യാ​​പീ​​ഠം സ്ഥാ​​പി​​ച്ച​​ത്.

5) സാ​​ന്പ​​ൽ​​പു​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി, ഒ​​റീ​​സ.
ഒ​​റീ​​സ സ​​ർ​​ക്കാ​​രി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ ഉ​​ള്ള​​താ​​ണ് ഈ ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല; റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റി​​ൽ എം​​ബി​​എ​ പ്രോ​​ഗ്രാം ന​ല്കു​ന്നു.

6) യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് ല​​ക്നോ​​യുടെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് സ​​യ​​ൻ​​സ്
റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റി​​ൽ എം​​ബി​​എ പ്രോ​​ഗ്രാം ന​​ൽ​​കു​​ന്നു​​ണ്ട്. ഇ​​ത് ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് സ​​ർ​​ക്കാ​​രി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ഗ​​വ​​ണ്‍​മെ​​ന്‍റ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​ണ്.

ഈ ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ ഓ​​രോ​​ന്നും അ​​വ​​രു​​ടേ​​ത് മാ​​ത്ര​​മാ​​യ​​തോ അ​​ല്ലെ​​ങ്കി​​ൽ പൊ​​തു​​വാ​​യി ന​​ട​​ക്കു​​ന്ന​​തോ ആ​​യ മാ​​നേ​​ജ്മെ​​ന്‍റ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക​​ളി​​ൽ അ​​പേ​​ക്ഷ​​ക​​ർ നേ​​ടു​​ന്ന സ്കോ​​റി​​ന്‍റെ​​യും വ്യ​​ക്തി​​ഗ​​ത ഇ​​ന്‍റ​​ർ​​വ്യു​​ന്‍റെ​​യും ഗ്രൂ​​പ്പ് ഡി​​സ്ക​​ഷ​​ന്‍റെ​​യും ഒ​​ക്കെ ഉ​​ള്ള മി​​ക​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ക്കു​​ന്ന​​ത്.

സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്ര​​ണ​​മു​​ള്ള സ​​ർ​​വ​ക​​ലാ​​ശാ​​ല​​ക​​ൾ അ​​ല്ലാ​​തെ ധാ​​രാ​​ളം സ്വ​​കാ​​ര്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളും റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റി​​ൽ എം​​ബി​​എ പ്രോ​​ഗ്രാം ന​​ൽ​​കു​​ന്നു​​ണ്ട്. അ​​തി​​ൽ പ്ര​​ധാ​​ന​​പ്പെ​​ട്ട ചി​​ല​​ത് താ​​ഴെ പ​​റ​​യു​​ന്നു.

സേ​​വ്യ​​ഴ്സ് സ്കൂ​​ൾ ഓ​​ഫ് റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റ്, ഒ​​റീ​​സ.
കെ​​ഐ​​ഐ​​ടി സ്കൂ​​ൾ ഓ​​ഫ് റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റ്, ഭു​​വ​​നേ​​ശ്വ​​ർ.
ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റ്, ജ​​യ്പു​​ർ, രാ​​ജ​​സ്ഥാ​​ൻ
ഐസിഎ​​ഫ്എഐ യൂ​​ണി​​വേ​​ഴ്സി​​റ്റി, ത്രി​​പു​​ര.

അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ് ([email protected])
More News