ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷയുടെ ടൈംടേബിൾ
ഓഗസ്റ്റ് എട്ടിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
30ന് ആരംഭിക്കുന്ന ബിഎസ്സി (ആന്വൽ സ്കീം) പാർട്ട് ഒന്ന്, രണ്ട് & മൂന്ന് സബ്സിഡിയറി വിഷയങ്ങളായ സ്റ്റാറ്റിസ്റ്റിക്സ് & അക്കൗണ്ടിംഗ് പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
24ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി), നാലാം സെമസ്റ്റർ സിബിസിഎസ് (കരിയർ റിലേറ്റഡ്) ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബിഎ, ബിഎസ്സി, ബികോം, ബിപിഎ, ബിബിഎ, ബിസിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യൂ, ബിവോക് പരീക്ഷകൾ 26ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിപിഎ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ 23 മുതൽ 25 വരെ ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി) ഏപ്രിൽ 2019 പ്രൊഡക്ഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ (2008 സ്കീം) പ്രാക്ടിക്കൽ 24ന് എസ്സിടി കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരത്തും, ടി.കെ.എം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലത്തും നടക്കും. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ (2008 & 2013 സ്കീം) 24, 26 തീയതികളിൽ സിഇടി തിരുവനന്തപുരം, മുസ്ലിം അസോസിയേഷൻ കോളജ് ഓഫ് എൻജിയറിംഗ് വെഞ്ഞാറമൂട്, റ്റി.കെ.എം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലം, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി നഗരൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ജൂണിൽ നടന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി ജൂലൈ 30. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് വിത്ത് കന്പ്യൂട്ടർ ആപ്ലിക്കേഷൻ 138 2 (V), 2013 അഡ്മിഷന് മുൻപ് (മേഴ്സിചാൻസ് 2010 & 2011 അഡ്മിഷൻ, സപ്ലിമെന്ററി 2012 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
എട്ടാം സെമസ്റ്റർ ബിഡെസ്സ് ഡിഗ്രി ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. പിഴ കൂടാതെ 26വരെയും 150 രൂപ പിഴയോടെ ജൂലൈ 29 വരെയും 400 രൂപ പിഴയോടെ ഓഗസ്റ്റ് ഒന്നുവരെയും അപേക്ഷിക്കാം.
ജൂലൈയിൽ നടത്തുന്ന ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിന്റെ രണ്ട് (2018 സ്കീം റെഗുലർ, 2014 സ്കീം ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി, 2011 സ്കീം സപ്ലിമെന്ററി), നാല് (2014 സ്കീം റെഗുലർ, 2011 സ്കീം സപ്ലിമെന്ററി), ആറ് (2011 സ്കീം സപ്ലിമെന്ററി) സെമസ്റ്റർ പരീക്ഷകൾക്ക് 26 വരെയും 50 രൂപ പിഴയോടെ 29 വരെയും 125 രൂപ പിഴയോടെ ഓഗസ്റ്റ് ഒന്നുവരെയും അപേക്ഷിക്കാം. 2014, 2018 സ്കീമിലുള്ളവർ ഓണ്ലൈനായി മാത്രം അപേക്ഷിക്കുക.
അപേക്ഷ ക്ഷണിച്ചു
അറബി വിഭാഗം ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമമ്യുണിക്കേറ്റീവ് അറബിക് പ്രഥമ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈം വീക്കെൻഡ് ആയിട്ടാണ് കോഴ്സ്നടക്കുന്നത്. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക് , മുൻഷിഅറബിക് , അറബിക് ടീച്ചേർസ് എക്സാമിനേഷൻ, ഡിഗ്രി (അറബിക് സെക്കന്റ് ഭാഷയായിരിക്കണം),ഓറിയന്റൽ ടൈറ്റിൽ (ആലിം / ഫാളിൽ), ഫീസ്:6000/, സീറ്റുകൾ:15. അപേക്ഷഫോമുകളും വിശദ വിവരങ്ങളും: കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിലും അറബിക് വിഭാഗത്തിന്റെ വെബ്സൈറ്റിലും (www.arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 10,ഫോൺ:9747318105, 9562722485
ഒന്നാം വർഷ ബിരുദ പ്രവേശനം 2019
സ്വാശ്രയ കോളജുകളിലെ പുതിയ കോഴ്സുകൾക്ക് അഡ്മിഷൻ കേരള സർവകലാശാല സെനറ്റ് ഹാളിൽ 22ന് സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളജുകളായ 1) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (ഗകഠഠട), തൈക്കാട്, തിരുവനന്തപുരം ബികോം (ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം) 40 സീറ്റും, (2) എൻഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജ് പേരയം, കുണ്ടറയിൽ ബിഎസ്സി ഫിസിക്സും (32 സീറ്റ്) അനുവദിച്ചിരിക്കുന്നു. മേൽ പറഞ്ഞ കോഴ്സുകളുടെ മെറിറ്റ് സീറ്റുകളിലേയ്ക്ക് കേരള സർവകലാശാല സെനറ്റ് ഹാളിൽ 22ന് അഡ്മിഷൻ നടത്തുന്നു. 22ന് രാവിലെ 11വരെ ഹാജരാകുന്നവരിൽ നിന്നും റാങ്ക് ലിസ്റ്റ് തയാറാക്കി പ്രവേശനം നടത്തും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ്, ഫീസ്, നിലവിൽ ഓണ്ലൈൻ രജിസ്ട്രേഷൻ ഉള്ളവർ അതിന്റെ ഏറ്റവും പുതിയ പ്രിന്റൗട്ട് എന്നിവ കൊണ്ടുവരണം. എസ്സി/എസ്ടി, മറ്റു സംവരണ സീറ്റുകളിൽ പരിഗണിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവർ ജാതി തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നതല്ല.
നിലവിൽ രജിസ്ട്രേഷൻ ഇല്ലാത്തവർ അഡ്മിഷന് വരുന്പോൾ
() എന്ന വെബ്സൈറ്റിലെ മാനേജ്മെന്റ് ക്വാട്ട രജിസ്ട്രേഷൻ പൂർത്തിയാക്കി ഓണ്ലൈൻ പ്രിന്റൗട്ട് കൊണ്ടുവരണം.
അലോട്ട്മെന്റ് ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കേണ്ടതായ പ്രവേശന ഫീസ് (ജനറൽ/എസ്സിബിസി വിഭാഗങ്ങൾക്ക് 1850/ രൂപയും എസ്സി/ എസ്ടി വിഭാഗങ്ങൾക്ക് 930/ രൂപയും) കൊണ്ടുവരണം. പ്രവേശന ഫീസ് മുൻപ് ഒടുക്കിയിട്ടുള്ള വിദ്യാർഥികൾ ഈ തുക വീണ്ടും ഒടുക്കേണ്ടതില്ല. അവർ ഈ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് നിശ്ചയമായും കൈവശം സൂക്ഷിക്കണം.