അസൈൻമെന്റ് സമർപ്പിക്കാം
വിദൂരവിദ്യാഭ്യാസ വിഭാഗം അഞ്ചും, ആറും സെമസ്റ്റർ യുജി (2017 അഡ്മിഷൻ), ഒന്നും രണ്ടും സെമസ്റ്റർ ബിഎൽഐഎസ്സി (2019 അഡ്മിഷൻ) അസൈൻമെന്റുകൾ ജൂണ്‍ ഒന്നിന് കാര്യവട്ടത്തെ എസ്ഡിഇ ഓഫീസിലോ കൊല്ലം ബിഎഡ് സെന്ററിലോ സമർപ്പിക്കാം. നേരിട്ട് സമർപ്പിക്കാൻ സാധിക്കാത്തവർക്ക് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേനയും സമർപ്പിക്കാം.
പിജി എൻട്രൻസ് പരീക്ഷാകേന്ദ്രം മാറ്റാം
ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റർ സിസ്റ്റം നടത്തുന്ന പിജി എൻട്രൻസ് പരീക്ഷയുടെ ചെന്നൈ പരീക്ഷാകേന്ദ്രം കോവിഡ് 19 കാരണം റദ്ദാക്കി. പരീക്ഷാകേന്ദ്രം മാറ്റുന്നതിന് ജൂണ്‍ രണ്ടു വരെ ഓപ്ഷൻ കൊടുക്കാം.
പരീക്ഷാകേന്ദ്രങ്ങൾ
ജൂണ്‍ രണ്ടു മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ്എസ്/സിആർ പരീക്ഷകൾക്ക് കേരള സർവകലാശാല പരിധിക്കു പുറത്തു വരുന്ന ജില്ലകൾ ആവശ്യപ്പെട്ട വിദ്യാർഥികൾ ഓരോ ജില്ലയ്ക്കും അനുവദിച്ചിട്ടുളള കോളജിലാണ് പരീക്ഷ എഴുതേണ്ട ത്.
കാസർഗോഡ് ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ ഗവണ്മെന്റ് കോളജ്, കാസർഗോഡും കണ്ണൂർ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവണ്മെന്റ് വനിതാ കോളജ് കണ്ണൂരും, വയനാട് ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവണ്മെന്റ് കോളജ്, കൽപ്പറ്റയിലും, കോഴിക്കോട് ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവണ്മെന്റ് ആർട്സ് കോളജ് കോഴിക്കോടും, മലപ്പുറം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവണ്മെന്റ് കോളജ് മലപ്പുറത്തും, പാലക്കാട് ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവണ്മെന്റ് വിക്ടോറിയ കോളജ് പാലക്കാടും, തൃശൂർ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവണ്മെന്റ് ട്രെയിനിംഗ് കോളജ് തൃശൂരും, എറണാകുളം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ മഹാരാജാസ് കോളജ് എറണാകുളത്തും, ഇടുക്കി ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവണ്മെന്റ് കോളജ് കട്ടപ്പനയിലും, കോട്ടയം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവണ്മെന്റ് കോളജ് നാട്ടകത്തും പരീക്ഷ എഴുതേണ്ട താണ്. ബുദ്ധ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, മുതുകുളം, ആലപ്പുഴ ഉപകേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാർഥികൾ അവിടെ പരീക്ഷ എഴുതേണ്ട താണ്. ലക്ഷദ്വീപ് നിവാസികളായ വിദ്യാർഥികൾക്കായി ഗവ.ഗേൾസ് സീനിയർ സെക്കൻഡറി സ്കൂൾ, കവരത്തിയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്. മറ്റു ജില്ലകൾ ആവശ്യപ്പെട്ട ലക്ഷദ്വീപിലെ വിദ്യാർഥികളും കവരത്തി കേന്ദ്രത്തിൽ തന്നെ പരീക്ഷ എഴുതേണ്ട താണ്.
ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്ക്സ്
സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം, കരിയർ റിലേറ്റഡ് സിബിസിഎസ്എസ് 2013 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്ക്സിനു വേണ്ടി നൽകുന്ന അപേക്ഷകൾക്കൊപ്പം ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്ക്സിന്റെ പകർപ്പ് തയാറാക്കി സമർപ്പിക്കേണ്ട തില്ല. ജൂണ്‍ ഒന്നു മുതൽ സർവകലാശാല തയാറാക്കുന്ന ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്ക്സ് ആണ് അപേക്ഷകർക്ക് നൽകുന്നത്. വിദ്യാർഥികൾ ഫീസ് ഒടുക്കിയ അപേക്ഷയോടൊപ്പം ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡിഗ്രി/പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, ഒന്നു മുതൽ ആറു വരെയുളള സെമസ്റ്റർ മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പു കൂടി സമർപ്പിക്കേണ്ട താണ്.
പരീക്ഷാഫലം
ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ജേർണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻ ആന്‍ഡ് വീഡിയോ പ്രൊഡക്ഷൻ, ബിഎ മലയാളം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 20142016 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ കോഴ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള അവസാന തീയതി ജൂണ്‍ 10. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.