കേരള സര്‍വകലാശാല എല്‍എല്‍ബി ആറാം സെമസ്റ്റര്‍ പരീക്ഷ മാറ്റില്ല
Tuesday, June 23, 2020 10:40 PM IST
കൊച്ചി: കേരള സര്‍വകലാശാലയുടെ എല്‍എല്‍ബി ആറാം സെമസ്റ്റര്‍ പരീക്ഷ മറ്റ് ജില്ലകളിലുള്ളവര്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യമില്ലാത്ത സാഹചര്യത്തില്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. അതേസമയം, പരീക്ഷ എഴുതുന്നവര്‍ക്കു ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കണമെന്നു ജസ്റ്റീസ് സി.എസ്. ഡയസ് നിര്‍ദേശം നല്കി. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലും ലക്ഷദ്വീപിലും പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ഹോസ്റ്റല്‍ സൗകര്യം നല്കാന് നിര്ദേശിച്ചിട്ടുണ്ടെന്നുമുള്ള സര്‍വകലാശാല പരീക്ഷാ കണ്ട്രോളര് വ്യക്തമാക്കിയിരുന്നു. ഈ വിശദീകരണം പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനായില്ലെങ്കില്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് പരാതി നല്കിയാല് പരിഹരിക്കുമെന്ന സര്‍വകലാശാലയുടെ ഉറപ്പും ഹൈക്കോടതി രേഖപ്പെടുത്തി.