കേരളസർവകലാശാല ലൈബ്രറിയുടെ പ്രവർത്തനസമയം പുന: ക്രമീകരിച്ചിരുക്കുന്നു
Wednesday, March 17, 2021 9:23 PM IST
സർവകലാശാല ലൈബ്രറിയുടെ പ്രവർത്തനസമയം ഇന്നലെ മുതൽ ഒരു മാസത്തേക്ക് രാവിലെ എട്ടു മുതൽ രാത്രി എട്ട് വരെയായി പുന: ക്രമീകരിച്ചിരുക്കുന്നു.
പരീക്ഷാത്തീയതി
ആറാം സെമസ്റ്റർ സിബിസിഎസ്എസ് കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎ/ ബിഎസ്സി/ ബികോം/ ബിപിഎ/ ബിബിഎ/ ബിസിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യൂ/ബിവോക് പരീക്ഷകൾ ഏപ്രിൽ 15 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ പിന്നീട് .
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിടെക് (2008 സ്കീം) സെപ്റ്റംബർ 2020 പരീക്ഷയുടെ മെക്കാനിക്കൽ സ്ട്രീംപ്രൊഡക്ഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ 08607ഇഅഉ ലാബിന്റെ പ്രാക്ടിക്കൽ പരീക്ഷ 19 ന് തിരുവനന്തപുരം എസ്സിടി കോളജ് ഓഫ് എൻജിനിയറിംഗിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2020 ഫെബ്രുവരി മാസത്തിൽ നടത്തിയ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ ഹാൾടിക്കറ്റുമായി 18 19,20 തീയതികളിൽ (ഇ.ജെ ത പത്ത്) സെക്ഷനിൽ ഹാജരാകണം.
കേരളസർവകലാശാല അക്കാദമിക് കൗണ്‍സിൽ: വോട്ടെണ്ണൽ മാറ്റി
തിരുവനന്തപുരം: കേരള സർവകലാശാല അക്കാദമിക് കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ സബ്ജക്ട് ഓഫ് സ്റ്റഡി വിഭാഗത്തിൽ 19 ന് നടത്താനിരുന്ന വോട്ടെണ്ണൽ, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. മാറ്റിവയ്ക്കപ്പെട്ട വോട്ടെണ്ണലുകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.