പുതിയ പരീക്ഷാ കേന്ദ്രങ്ങൾ: ആറുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം
Tuesday, June 1, 2021 11:25 PM IST
ജൂൺ 15,16 തീയതികളിൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ ബിരുദ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർവകലാശാല പരിധിക്കു പുറത്തുള്ള ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളും, സർവകലാശാല പരിധിക്കുള്ളിൽ ഉപകേന്ദ്രങ്ങളും അനുവദിച്ചു. താത്പര്യമുള്ള വിദ്യാർഥികൾ അവർക്കു സൗകര്യപ്രദമായ കേന്ദ്രമോ/ഉപകേന്ദ്രമോ അനുവദിച്ചു കിട്ടുന്നതിന് സർവകലാശാല വെബ്സൈറ്റിൽ വിദ്യാർഥികളുടെ സ്വന്തം പ്രൊഫൈൽ വഴി ജൂൺ ആറിനു വൈകുന്നേരം അഞ്ചു വരെ രജിസ്റ്റർ ചെയ്യാം. നേരിട്ടോ,തപാൽ മുഖേനയോ സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ജൂൺ 15,16 തീയതികളിൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.