2019 20 അക്കാഡമിക് വർഷത്തിലെ മൂന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് (സിബിസിഎസ്എസ്) കോഴ്സുകളുടെ കോളജ് മാറ്റത്തിന് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 27 വരെ നീട്ടി. നിശ്ചിത തീയതിയ്ക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കും.
പരീക്ഷാഫീസ്
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂണ്‍ 19ന് ആരംഭിക്കുന്ന ബിഎൽഐഎസ്സി, എസ്ഡിഇ ആന്വൽ സ്കീം, സപ്ലിമെന്ററി പരീക്ഷകൾക്ക് 27 വരെയും 50 രൂപ പിഴയോടെ 29 വരെയും 125 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. പരീക്ഷാഫീസിന് പുറമെ സി.വി ക്യാന്പ് ഫീസായ 200 രൂപയും ആകെ ഫീസിന്റെ അഞ്ച് ശതമാനം തുകയും അധികമായി അടയ്ക്കണം.
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂണ്‍ 19ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎൽഐഎസ്സി, എസ്ഡിഇ (2017 അഡ്മിഷൻ) പരീക്ഷകൾക്ക് 28 വരെയും 50 രൂപ പിഴയോടെ 30 വരെയും 125 രൂപ പിഴയോടെ ജൂണ്‍ ഒന്നുവരെയും അപേക്ഷിക്കാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷാഫീസിന് പുറമെ സി.വി ക്യാന്പ് ഫീസായ 200 രൂപയും ആകെ ഫീസിന്റെ അഞ്ച് ശതമാനം തുകയും അധികമായി അടയ്ക്കണം.
2019 ജൂണിൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിആർക്ക് (2013 സ്കീം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 27 വരെയും 50 രൂപ പിഴയോടെ29 വരെയും 125 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ/ബിപിഎ/ബിഎസ്ഡബ്ല്യൂ/ബിവോക് മേയ് 2019 സപ്ലിമെന്ററി പരീക്ഷകൾക്ക് 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 125 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.
2019 മേയിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2013 & 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് 27 വരെയും 50 രൂപ പിഴയോടെ28 വരെയും 125 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ബിടെക് മൂന്നാം സെമസ്റ്റർ (2008 സ്കീം) ഫെബ്രുവരി/മാർച്ച് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളുടെ പ്രോഗ്രാമിംഗ് ലാബ് 24ന് ശ്രീ.ചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളജ് പാപ്പനംകോടും യൂനുസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി കൊല്ലത്തും നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്) 2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 10 വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ 138 2 (യ) (2016 അഡ്മിഷൻ റെഗുലർ, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) കോഴ്സിന്റെ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ നാലുവരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ കമ്മ്യൂണിക്കേറ്റീവ് അറബിക് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ നാലുവരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിബിഎ 2016 അഡ്മിഷൻ റെഗുലർ, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ നാലുവരെ അപേക്ഷിക്കാം.
വൈവാ വോസി
ബിഎ ആന്വൽ സ്കീം പാർട്ട് മൂന്ന് ഇംഗ്ലീഷ് പരീക്ഷയുടെ (ഏപ്രിൽ/മേയ് 2019) വൈവാ വോസി പരീക്ഷകൾ 27, 28 തീയതികളിൽ എസ്ഡി കോളജ് ആലപ്പുഴയിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രങ്ങൾ
27 ന് ആരംഭിക്കുന്ന ഒന്നും രണ്ടും മൂന്നും വർഷ ബികോം വിത്ത് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ത്രീ മെയിൻ) ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾക്ക് ചേർത്തല സെന്റ് മൈക്കിൾസ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച മുഴുവൻ വിദ്യാർഥികളും ചേർത്തല എസ്.എൻ കോളജിലും, പുനലൂർ എസ്എൻ കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച മുഴുവൻ വിദ്യാർഥികളും കൊല്ലം ടികെഎം കോളജിലും പരീക്ഷ എഴുതണം.
സീറ്റ് ഒഴിവ്
സർവകലാശാലയിലെ സെന്റർ ഫോർ ട്രാൻസ്ലേഷൻ ആൻഡ് ട്രാൻസ്ലേഷൻ സ്റ്റഡീസ് ’ നടത്തുന്ന ഒരു വർഷ ന്ധഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് ’ കോഴ്സിന് (രണ്ട് സെമസ്റ്റർ) സീറ്റ് ഒഴിവുണ്ട്. താല്പര്യമുളളവർ അപേക്ഷാഫീസായ 200 രൂപയും ഒന്നാം സെമസ്റ്റർ ഫീസായ 6200 രൂപയും സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളുമായി (കോപ്പികൾ സഹിതം) നേരിട്ട് സെന്റർ ഫോർ ട്രാൻസ്ലേഷൻ സ്റ്റഡീസ്, ARTS Block II (കാര്യവട്ടം കാന്പസ്) ൽ ജൂണ്‍ 29 ന് രാവിലെ 11ന് ഹാജരാകണം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെയുളള അംഗീകൃത ബിരുദം. അതോടൊപ്പം അപേക്ഷകർ ഹിന്ദി ഐച്ഛികമായി പഠിച്ചിട്ടുള്ളവരോ, ഹിന്ദി മാതൃഭാഷയായിട്ടുള്ളവരോ, പ്ലസ്ടു തലത്തിലോ മുകളിലോ ഹിന്ദിമാധ്യമത്തിൽ പഠിച്ചിട്ടുള്ളവരോ, ഹിന്ദിപ്രചാരസഭ പോലുളള അംഗീകൃതസ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ്/ഡിപ്ലോമ കരസ്ഥമാക്കിയിട്ടുളളവരോ, ബിരുദ തലത്തിൽ ഹിന്ദി രണ്ടാംഭാഷയായി പഠിച്ചിട്ടുളളവരോ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: Hon.Director, Centre for Translation and Translation Studies (Mob: 9207639544, 9349439544)
ഒന്നാം വർഷ ബിരുദ പ്രവേശനം 2019
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുളള ഓണ്‍ലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. അവസാന തീയതി ജൂണ്‍ മൂന്ന്. പ്രവേശനം ആഗ്രഹിക്കുന്ന വിവിധ വിഭാഗത്തിലിൽപ്പെട്ട വിദ്യാർഥികൾ നിശ്ചിത തീയതിക്ക് മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അറിയിക്കുന്നു. ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യാത്ത ആരെയും അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല. ഇത്തരത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ സ്പോർട്സ് ക്വാട്ടയിലേയ്ക്കും, കമ്മ്യൂണിറ്റി ക്വാട്ടയിലേയ്ക്കും അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. എസ്ഇബിസി സംവരണ വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർഥികളും നോണ്‍ ക്രിമിലയർ സർട്ടിഫിക്കറ്റ് വാങ്ങി വയ്ക്കണം. എസ്സി/എസ്ടി വിദ്യാർഥികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കരുതിവയ്ക്കണം. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് ബന്ധപ്പെട്ട കോളജുകളിൽ ഹാജരാക്കണം. മുൻവർഷങ്ങളിൽ ബിരുദത്തിന് ചേരുകയും ഇടയ്ക്ക് വെച്ച് പഠനം നിർത്തുകയും ചെയ്ത വിദ്യാർഥികൾ ഈ വർഷം വീണ്ടും ഒന്നാം വർഷ ബിരുദത്തിനും അപേക്ഷിച്ചിട്ടുണ്ടെങ്കിൽ മുൻപ് പഠിച്ച വിഷയം ക്യാൻസൽ ചെയ്ത സർട്ടിഫിക്കറ്റ് സർവകലാശാലയിൽ നിന്നും നേടി, പ്രവേശനസമയത്ത് ഹാജരാക്കണം.
മെഡിക്കൽ ജോബ് പ്ലേസ്മെന്റ് ഡ്രൈവ്
യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 27 നു രാവിലെ 09.30 മുതൽ തിരുവനന്തപുരം പിഎംജി യിലുളള സ്റ്റുഡൻസ് സെന്ററിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ഒരു സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ചെന്നൈ ആസ്ഥാനമായുളല അമേരിക്കൻ കന്പനി Episource India Private Ltd ലേയ്ക്ക്, 2012 ന് ശേഷം Diploma in Nursing/BSc Nursing/MSc Nursing/Post Basic BSc. (PBBSc.) in Nursing, BPT or MPT, BDS, BAMS, BHMS, BNYS, BSMS, BUMS, BOT or MOT, BPharm/Mpharm, തുടങ്ങിയ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട അംഗീകൃത ബിരുദ, ബിരുദാനന്തര, ഡിപ്ലോമ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. വാർഷിക ശന്പളം മൂന്നു മുതൽ നാല് ലക്ഷം വരെ ലഭിക്കുന്ന വിവിധ തസ്തികകളിലായി 330 ഒഴിവുകളിലേയ്ക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഈ മാസം 24നു രാത്രി 12നു മുൻപായി എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് Job Fair/Event കലണ്ടറിൽ 27 ൽ കാണുന്ന Medical Drive at Kerala എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: 0471 2304577 എന്ന നന്പറിൽ ഓഫീസ് പ്രവർത്തി സമയത്ത് ബന്ധപ്പെടുക.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് 27 മുതൽ ഓണ്‍ലൈനായി www.sde.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ബിഎ (ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഹിന്ദി), ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ), ബിഎസ്സി (കന്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്), ബാച്ചിലർ ഓഫ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ (ബിസിഎ), ബികോം, ബിഎൽഐഎസ്സി, എംഎ (ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഹിന്ദി, പബ്ലിക് അഡ്മിനിസ്ട്രേഷൻ), എംകോം, എംഎസ്സി (കന്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്), എംഎൽഐഎസ്സി, എംബിഎ എന്നിവയാണ് 2019 20 അധ്യയന വർഷത്തിലേയ്ക്ക് അപേക്ഷിക്കാവുന്ന പ്രോഗ്രാമുകൾ.
സർവകലാശാലയുടെ റെഗുലർ കോഴ്സുകളുടെ അതേ സിലബസു തന്നെയായിരിക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും. ഓണ്‍ലൈനായി ആണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി ഫീസടയ്ക്കാനുളള സൗകര്യവും ഉണ്ടായിരിക്കും. അപേക്ഷ നൽകാനുളള അവസാന തീയതി ഓഗസ്റ്റ് 31. ഓണ്‍ലൈൻ അപേക്ഷയുടെ ശരിപ്പകർപ്പും മറ്റ് അനുബന്ധ രേഖകളും അഞ്ച് ദിവസത്തിനകം എസ്ഡിഇയുടെ ഓഫീസിൽ എത്തിക്കണം. യുജിസി നിർദേശ പ്രകാരം ഈ തീയതിയ്ക്ക് ശേഷം പ്രവേശനം സാധ്യമാകുന്നതല്ല. പ്രവേശന യോഗ്യതാ മാനദണ്ഡങ്ങൾ വ്യക്തമായി പരിശോധിച്ചതിനും ശേഷം മാത്രം ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.ideku.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.