കുസാറ്റിൽ സീനിയർ റിസർച്ച് ഫെല്ലോ: അപേക്ഷ ക്ഷണിച്ചു
Saturday, June 22, 2024 11:08 PM IST
കളമശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ സ്കൂൾ ഓഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി, മൈക്രോ ബയോളജി ആൻഡ് ബയോ കെമിസ്ട്രി വിഭാഗത്തിൽ ഡീപ് ഓഷ്യൻ മിഷൻ സ്കീമിനു കീഴിൽ എംഒഇഎസ് ധനസഹായത്തോടെ നടത്തുന്ന ഗവേഷണ പ്രോജക്ടിൽ സീനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരത്തിന് swapnap [email protected] എന്ന ഇമെയിലിൽ അല്ലെങ്കിൽ ഡോ. സ്വപ്ന പി. ആന്റണി, പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ, എംഒഇഎസ്ഡിഒഎം പ്രോജക്ട്, മറൈൻ ബയോളജി, മൈക്രോ ബയോളജി ആൻഡ് ബയോ കെമിസ്ട്രി വകുപ്പ്, സ്കൂൾ ഓഫ് മറൈൻ സയൻസസ്, ഫൈൻ ആർട്സ് അവന്യു, കുസാറ്റ്, കൊച്ചി682016 എന്ന വിലാസത്തിൽ ഈ മാസം 29നോ അതിനുമുമ്പോ ലഭിക്കുംവിധം അയയ്ക്കുക.