ബിഎസ് സി ഫുഡ് ടെക്നോളജി എക്സാമിനേഴ്സ് മീറ്റിംഗ്
Monday, February 17, 2020 9:22 PM IST
ആറാം സെമസ്റ്റര്‍ ബിഎസ് സി ഫുഡ് ടെക്നോളജി ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ എല്ലാ കോളജുകളിലെയും ഫുഡ് ടെക്നോളജി അധ്യാപകര്‍ 19ന് രാവിലെ 10.30ന് മമ്പാട് എംഇഎസ് കോളജില്‍ ഹാജരാകണം.
ആര്‍ട്സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
‘ആര്‍ട്സ് സ്കോളര്‍ഷിപ്പ് 2020’ നുള്ള അപേക്ഷ ക്ഷണിച്ചു. ഇന്റര്‍സോണ്‍ ആര്‍ട്സ് ഫെസ്റ്റിവല്‍, ഇന്റര്‍ യൂണിവേഴ്സിറ്റി സൗത്ത് സോണ്‍, നാഷണല്‍ യൂത്ത് ഫെസ്റ്റിവലുകള്‍ എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കും ഇന്റര്‍ യൂണിവേഴ്സിറ്റി സൗത്ത സോണ്‍, നാഷണല്‍ യൂത്ത് ഫെസ്റ്റിവലുകളില്‍ വ്യക്തിഗത ഇനങ്ങളില്‍ രണ്ടാം സ്ഥാനം നേടിയവര്‍ക്കും അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അഡ്വാന്‍സ് റെസിപ്റ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 29നകം ഡീന്‍ , വിദ്യാര്‍ഥിക്ഷേമ വിഭാഗം, കാലിക്കട്ട് സര്‍വകലാശാല, 673 635 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗമോ നേരിട്ടോ ലഭിക്കണം. അഡ്വാന്‍സ് റെസിപ്റ്റിന്റെ മാതൃക www.uoc.ac.in/Department of Students Welfare ലഭ്യമാണ്.
എംഎ അറബിക് പരീക്ഷയുടെ പുതുക്കിയ തിയതി
2019 നവംബര്‍ 12ന് നടത്തേണ്ടിയിരുന്ന വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ എംഎ അറബിക് പ്രീവിയസ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പേപ്പര്‍ 8204 (പി) ഹദീസ് ലിറ്ററേച്ചര്‍ ഫസ്റ്റ് അപ്പിയറന്‍സ്/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 25ന് നടക്കും. പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.
പരീക്ഷാഫലം
എംഫില്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍ (ഒക്ടോബര്‍ 2018), രണ്ടാം സെമസ്റ്റര്‍ (ജൂണ്‍ 2019), രണ്ടാം സെമസ്റ്റര്‍ എംഫില്‍ കംപ്യൂട്ടര്‍ സയന്‍സ് (ജൂണ്‍ 2019) പരീക്ഷാഫലം വെബ്സൈറ്റില്‍.