എംഎസ് സി ബയോടെക്നോളജി പ്രവേശനം
ബയോടെക്നോളജി പഠനവകുപ്പില്‍ പ്രവേശന പരീക്ഷ മുഖേന നടത്തുന്ന എംഎസ് സി ബയോടെക്നോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 13നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫീസ് ജനറല്‍ 370 രൂപ, എസ് സി/ എസ്ടി 160. ഓണ്‍ലൈന്‍ അപേക്ഷ രണ്ട് ഘട്ടങ്ങളിലായി സമര്‍പ്പിക്കണം. ആദ്യ ഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ്വേര്ഡും മൊബൈലില്‍ ലഭ്യമാകുന്നതിന് www.cuonline.ac.in എന്ന വെബ്സൈറ്റ് വഴി അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. രണ്ടാം ഘട്ടത്തില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. ഫീസ് അടച്ച് അപേക്ഷ ഫൈനലൈസ് ചെയ്ത് പ്രിന്റൗട്ട് എടുക്കണം. പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. ഫോണ്‍: 0494 2407016, 2407017.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബികോം പ്രൊഫഷണല്‍ (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എംആര്‍ക് റഗുലര്‍ (2019 പ്രവേശനം)/ സപ്ലിമെന്ററി (20162018 പ്രവേശനം) പരീക്ഷയ്ക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴ യോടെ 15 വരെയും ഫീസടച്ച് 17 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എംടിഎച്ച്എം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.
2019 നവംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎസ് സി അപ്ലൈഡ് ജിയോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
എംബിബിഎസ് സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം
ആറു മുതല്‍ നടത്തുന്ന ഫൈനല്‍ എംബിബിഎസ് പാര്‍ട്ട് രണ്ട് സപ്ലിമെന്ററി (2009 പ്രവേശനം മാത്രം), അഡീഷണല്‍ സ്പെഷല്‍ സപ്ലിമെന്ററി (2008 ഉം അതിന് മുമ്പുമുള്ള പ്രവേശനം) പരീക്ഷകള്‍ക്ക് അരണാട്ടുകര ഡോ.ജോണ്‍ മത്തായി സെന്റര്‍ പരീക്ഷാ കേന്ദ്രമായിരിക്കും.