University News
കണ്ണൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കാലിക്കട്ട് സര്‍വകലാശാലയുടെ 22ന് ആരംഭിക്കുന്ന പരീക്ഷകള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ അഡീഷണല്‍ സെന്‍ററായി അനുവദിച്ച കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് വിമണ്‍സ് കോളജിന് പകരം എസ്എന്‍ കോളജാണ് അഡീഷണല്‍ കേന്ദ്രം. വിദ്യാര്‍ഥികള്‍ എസ്എന്‍ കോളജില്‍ പരീക്ഷക്ക് ഹാജരാകണം.

പബ്ലിക് അഡ്രസ് സിസ്റ്റം ഓപ്പറേറ്റർ: രേഖകള്‍ അയക്കണം

കാലിക്കട്ട് സര്‍വകലാശാല പബ്ലിക് അഡ്രസ് സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ 21നകം [email protected] എന്ന ഇമെയിലിലേക്ക് അയക്കണം. വിവരങ്ങള്‍ www.uoc.ac.in എന്ന വെബ്‌സൈറ്റില്‍.

ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ് www.cuonline.ac.in/ug ട്രയല്‍ അലോട്ട്‌മെന്‍റിന് ശേഷം നേരത്തെ സമര്‍പ്പിച്ച കോളജ്, കോഴ്‌സ് ഒപ്ഷനുകള്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ 21 വരെ പുനഃക്രമീകരിക്കാം. ഇതിനായി വിദ്യാര്‍ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കോളജ് കോഴ്‌സ് ഓപ്ഷന്‍ ഡ്രാഗ് ആൻഡ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് ക്രമീകരിക്കാം. പുതിയ കോളജോ, കോഴ്‌സുകളോ ഈ അവസരത്തില്‍ കൂട്ടിചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും സാധിക്കുന്നതല്ല. പുനഃക്രമീകരണം നടത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്‍റൗട്ട് 21നകം എടുക്കണം.


പരീക്ഷാ അപേക്ഷ

വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബിഎ/ ബിഎസ് സി/ ബികോം/ ബിബിഎ/ ബിഎംഎംസി/ ബിഎ അഫ്‌സല്‍ഉല്‍ഉലമ (സിയുസിബിസിഎസ്എസ്) സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷയ്ക്ക് പിഴകൂടാതെ 23 മുതല്‍ ഒക്‌ടോബര്‍ ഏഴുവരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 14 വരെയും ഫീസടച്ച് ഒക്‌ടോബര്‍ 16 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്‍റൗട്ട്, ചലാന്‍ സഹിതം ജോയിന്‍റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്8, എക്‌സാംഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്‌സിറ്റി പിഒ, 673 635 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 19നകം ലഭിക്കണം.

വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബിഎ/ ബിഎസ് സി/ ബികോം/ ബിബിഎ/ ബിഎ മള്‍ട്ടിമീഡീയ/ ബിഎ അഫ്‌സല്‍ഉല്‍ഉലമ (സിബിസിഎസ്എസ്) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ 23 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 14 വരെയും ഫീസടച്ച് ഒക്‌ടോബര്‍ 16 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്‍റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്8, എക്‌സാംഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കട്ട് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 19നകം ലഭിക്കണം.

പരീക്ഷാഫലം

ഒന്ന്, രണ്ട്, മൂന്ന്, നാല്, ആറ് സെമസ്റ്റര്‍ എല്‍എല്‍‌ബി യൂണറ്ററി/ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി (ഓണേഴ്‌സ്)/ഒന്ന്, രണ്ട്, മൂന്ന്, ആറ് സെമസ്റ്റര്‍ എല്‍എല്‍‌ബി (ത്രിവത്സരം) ഇന്‍റേണല്‍ ഇംപ്രൂവ്‌മെന്‍റ് (ജനുവരി 2020) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

വിദൂരവിദ്യാഭ്യാസം 2019 മെയില്‍ നടത്തിയ പ്രീവിയസ് എംഎ സംസ്‌കൃതം ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍ (ജനറല്‍), എംഎ സംസ്‌കൃതം സാഹിത്യ (സ്‌പെഷ്യല്‍) റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ ഒന്ന് വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബിഎസ് സി/ ബിസിഎ (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.
More News