കോവിഡ്-19 പ്രത്യേക പരീക്ഷ
Monday, July 12, 2021 9:44 PM IST
കോവിഡ് വ്യാപന സമയത്ത് പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്ത് എഴുതാന്‍ സാധിക്കാത്ത കോവിഡ് പോസിറ്റീവായവര്‍ , ക്വാറന്റൈന് ചെയ്യപ്പെട്ടവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നവര്‍, വിദേശരാജ്യങ്ങളില്‍ അകപ്പെട്ടു പോയവര്‍ തുടങ്ങിയവര്‍ക്കായി കോവിഡ്19 പ്രത്യേക പരീക്ഷ നടത്തുന്നു.
പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. 16ന് മുമ്പായി അപേക്ഷിക്കണം. അപേക്ഷകര്‍ തങ്ങളുടെ അപേക്ഷാ അര്‍ഹത തെളിയിക്കുന്നതിനാവശ്യമായ സാധുവായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. പ്രസ്തുത രേഖകള്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റി പരിശോധിച്ച് അര്‍ഹത തീരുമാനിക്കുന്നതാണ്. പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.