പിജി പ്രവേശനം: വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ്
20242025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പിജി പ്രവേശനത്തില്‍ (പിജി ക്യാപ് 2024) ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ പരിഷ്കരിച്ച വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്സൈറ്റിലെ (admission.uoc.ac.in) സ്റ്റുഡന്റ് ലോഗിനിലൂടെ റാങ്ക് നില പരിശോധിക്കാവുന്നതാണ്. റാങ്ക് ലിസ്റ്റ് ആധാരമാക്കിയുള്ള പ്രവേശനം സെപ്റ്റംബര്‍ ആറിന് തുടങ്ങും. കോളജുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ഥികള്‍ അതതു കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം. പിജി ക്യാപ് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം സെപ്റ്റംബര്‍ 10 മുതല്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാകും.
ബിഎഡ് പ്രവേശനം
20242025 അധ്യായന വര്‍ഷത്തേക്കുള്ള ബിഎഡ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി സെപ്റ്റംബര്‍ ഏഴ് വരെ അവസരം ഉണ്ടായിരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ലേറ്റ് രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള സൗകര്യം https://admission.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. സര്‍വകലാശാല തയാറാക്കിയ റാങ്ക് ലിസ്റ്റിലുള്ളവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്ട്രേഷന് ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. ഫോണ്‍: 0494 2407016, 2660600, 2407017.
എല്‍എല്‍എം സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ 202426 അധ്യയന വര്‍ഷത്തില്‍ എല്‍എല്‍എം ഡബിള്‍ സ്പെഷ്യലൈസേഷന് കോഴ്സില്‍ ഇഡബ്ല്യുഎസ് (രണ്ട്), എസ്സി (രണ്ട്), എസ്ടി (ഒന്ന്) എന്നിങ്ങനെ ഒഴിവുകളുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് മുന്‍പായി ഓഫീസുമായി ബന്ധപ്പെടണം. സംവരണവിഭാഗത്തില്‍ അപേക്ഷകര്‍ ഇല്ലാത്ത പക്ഷം ഓപ്പണ്‍ കാറ്റഗറിയിലുള്ളവര്‍ക്കും അപേക്ഷിക്കാം.
എംസിഎ സ്പോട്ട് അഡ്മിഷന്
പാലക്കാട് മണ്ണാര്‍ക്കാടുള്ള എംഇഎസ് കല്ലടി കോളജില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കട്ട് സര്‍വകലാശാല സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എംസിഎ കോഴ്സിന് ജനറല്‍ / സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 11ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെന്ററില്‍ ഹാജരാകേണ്ടതാണ്. എസ്സി / എസ്ടി / ഒഇസി വിഭാഗങ്ങള്‍ക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 8281665557, 9446670011.
സ്പോട്ട് അഡ്മിഷന്
സര്‍വകലാശാല വനിതാ പഠനവകുപ്പില്‍ 202425 വര്‍ഷത്തേക്കുള്ള പിജി പ്രവേശനത്തിന് സ്പോട്ട് അഡ്മിഷനില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അഭിമുഖം അഞ്ചിന് നടക്കും. യോഗ്യരാണെന്ന് അറിയിപ്പ് ലഭിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 12 ന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 8848620035, 9497785313.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎസ്ഡബ്ല്യൂ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷാഫലം വെബ്സൈറ്റില്‍. 18 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബിഎസ്സി, ബിസിഎ (സിബിസിഎസ്എസ്) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2024, ബിഎസ്സി, ബിസിഎ (സിയുസിബിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2024 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷാ രജിസ്ട്രേഷന്
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ യുജി വിദ്യാര്‍ഥികള്‍, തൃശൂര്‍ ജോണ്‍മത്തായി സെന്ററിലെ ബിടിഎ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024 (2019 മുതല്‍ 2023 വരെ പ്രവേശനം) പരീക്ഷകള്‍ക്ക് 19 വരെ പിഴയില്ലാതെയും 25 വരെ പിഴയോടെയും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ലിങ്ക് അഞ്ച് മുതല്‍ ലഭ്യമാകും.
പുനര്‍മൂല്യനിര്‍ണയഫലം
ഇന്റഗ്രേറ്റഡ് എംഎസ്സി ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021, ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2023, ഇന്റഗ്രേറ്റഡ് എംഎ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2023, ഇന്റഗ്രേറ്റഡ് എംഎസ്സി സൈക്കോളജി ഒന്ന്, മൂന്ന് സെമസ്റ്റര്‍ നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.