സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർമാർക്കുള്ള നിർദ്ദേശങ്ങളും തിരിച്ചറിയൽ ഫോമും 22ന് ഒരോ വോട്ടർമാർക്കും തപാൽ മാർഗം അയക്കും. അന്തിമ വോട്ടർ പട്ടികയുടെ പകർപ്പും വോട്ടർമാർക്കുള്ള നിർദ്ദേശങ്ങളും തിരിച്ചറിയൽ ഫോമിന്റെ പകർപ്പും സർവകലാശാലാ വെബ്സൈറ്റിൽ സിൻഡിക്കറ്റ് ഇലക്ഷൻ 2019’ എന്ന തലക്കെട്ടിൽ ലഭ്യമാണ്.
ഐടിഎസ്ആറിൽ എംഎ സോഷ്യോളജി റസിഡൻഷ്യൽ കോഴ്സ്
വയനാട് ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐടിഎസ്ആർ) എംഎ സോഷ്യോളജി റസിഡൻഷ്യൽ കോഴ്സിന് പട്ടിക വർഗ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള കാലിക്കറ്റ് സർവകലാശാലാ ബിരുദം/തത്തുല്യം. അപേക്ഷാ ഫോം ചെതലയത്തെ ഓഫീസിൽ നിന്നും സർവകലാശാലാ വെബ്സൈറ്റിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ഡയറക്ടർ, ഐടിഎസ്ആർ, ചെതലയം പിഒ, സുൽത്താൻ ബത്തേരി, വയനാട്673 592 എന്ന വിലാസത്തിൽ ജൂണ്‍ ഒന്നിനകം ലഭിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍ : 9447637542, 9605884635.
എംഫിൽ ഇക്കണോമിക്സ് പ്രവേശനം
എംഫിൽ ഇക്കണോമിക്സ് പ്രവേശന റാങ്ക്ലിസ്റ്റ് വെബ്സൈറ്റിൽ. ലിസ്റ്റിൽ ഉൾപ്പെട്ടവർ രേഖകൾ സഹിതം 24ന് 10.30ന് തൃശൂർ ഡോ. ജോണ്‍ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠനവകുപ്പിൽ ഹാജരാകണം.
റേഡിയേഷൻ ഫിസിക്സ് പുനഃപരീക്ഷ
ഏപ്രിൽ ഒന്നിന് നടത്തിയ ഒന്നാം സെമസ്റ്റർ റേഡിയേഷൻ ഫിസിക്സ് (2018 സ്കീം) പേപ്പർ ആർപിഎച്ച് 1സി 04ഇൻട്രോഡക്ടറി ന്യൂക്ലിയർ ഫിസിക്സ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ 28ന് രാവിലെ 9.30ന് സർവകലാശാലാ ഫിസിക്സ് പഠനവിഭാഗത്തിൽ നടക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബിഎ/ ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
കാലിക്കട്ട് സർവകലാശാല രണ്ടാം സെമസ്റ്റർ
ബിഎ/ബിഎസ്ഡബ്ല്യൂ/ബിവിസി/ബിടിഎഫ്പി/ബിടിടിഎം/ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂണ്‍ മൂന്ന് വരെ അപേക്ഷിക്കാം.
2018 നവംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ അറബിക് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബിവോക് (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2018 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ് സി പോളിമർ കെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
2018 ഏപ്രിലിൽ നടത്തിയ നാലാം വർഷ ബിഎസ് സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
ഒന്‍പതാം സെമസ്റ്റർ ബിബിഎഎൽഎൽബി ഏപ്രിൽ 2018 പരീക്ഷയുടെ തടഞ്ഞുവച്ച പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.