സെൽഫ് അറ്റസ്റ്റേഷൻ മതിയാകും
കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാംവർഷ പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്തതിന്റെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കുന്നതിന് സെൽഫ് അറ്റസ്റ്റേഷൻ മതിയാകുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. പ്രിന്റൗട്ട് നേരിട്ട് സമർപ്പിക്കുന്നതിനുപകരം പോസ്റ്റലായി അയച്ചുനൽകാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താത്കാലികമായാണ് തീരുമാനം. പരീക്ഷയ്ക്ക് ഹാജരാകുമ്പോൾ വിദ്യാർഥികൾ ഹാൾടിക്കറ്റിനോടൊപ്പം ഫോട്ടോ പതിപ്പിച്ച അസൽ തിരിച്ചറിയൽ രേഖ നിർബന്ധമായും കൊണ്ടുവരണം.
പരീക്ഷാവിജ്ഞാപനം
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ), ഒക്ടോബർ 2020 പരീക്ഷൾക്ക് മേയ് അഞ്ചുമുതൽ 10 വരെ പിഴയില്ലാതെയും മേയ് 12 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 17നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
ഒന്നാം സെമസ്റ്റർ ബിരുദ (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ മേയ് നാല് വരെയും പിഴയോടുകൂടെ മേയ് 10 വരെയും നീട്ടി.
മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്2014 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ ഈമാസം 24 വരെയും പിഴയോടുകൂടെ 26 വരെയും നീട്ടി. അപേക്ഷകളുടെ പകർപ്പ് 30 നകം സർവകലാശാലയിൽ സമർപ്പിക്കണം.
ടൈംടേബിൾ
മേയ് 11 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിഎ/ബിഎസ്സി/ബിബിഎ/ബിസിഎ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും മേയ് ഏഴിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. 20112016 അഡ്മിഷൻ വിദ്യാർഥികളുടെ ഗ്രേഡ് കാർഡ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. മറ്റു വിദ്യാർഥികൾ ഒരു മാസത്തിനകം പരീക്ഷാഫലത്തിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.