എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് സംവരണ സീറ്റുകളിൽ ഒഴിവ്
Saturday, October 16, 2021 11:33 PM IST
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് കോഴ്സിലേക്ക് എസ്സി (മൂന്ന് ഒഴിവുകൾ), എസ്ടി (ഒരൊഴിവ്) വിഭാഗത്തിലെ വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 20 ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ് കാമ്പസിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്.
എംഎസ്സി മാത്തമാറ്റിക്സ് സംവരണ സീറ്റുകൾ ഒഴിവുണ്ട്
ഒന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് കോഴ്സിന് എസ്സി, എസ്ടി വിഭാഗങ്ങൾക്ക് ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 20 ന് രാവിലെ 11 ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ മാത്തമാറ്റിക്കൽ പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 04975 783415.
ബിഎഡ് ഹാൾടിക്കറ്റ്
ഈ മാസം 21 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് (റഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.