പിജി (കോളജ്); സ്പോട്ട് അഡ്മിഷൻ
Friday, October 22, 2021 10:10 PM IST
ഗവൺമെന്റ് /എയ്ഡഡ് കോളജുകളിലെ പിജി കോഴ്സുകളിലെ എസ്സി/എസ്ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും 27,28 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. പങ്കെടുക്കുന്നവർ 23 മുതൽ 26വരെ ഉച്ചയ്ക്ക് ഒന്നുവരെ അതത് കോളജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വേക്കൻസി ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ നൽകും. വിവിധ കാരണങ്ങളാൽ അലോട്ട്മെന്റിൽനിന്ന് പുറത്തായവർക്കും നിലവിൽ പ്രവേശനം ലഭിച്ചവർക്കും പ്രവേശനം ലഭിക്കാത്തവർക്കും പങ്കെടുക്കാം.
സ്വാശ്രയ കോളജുകളിലെ എസ്സി/എസ്ടി ഉൾപ്പെടെയുള്ള പിജി ഒഴിവുകളിലേക്ക് 30, നവംബർ ഒന്ന് തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. പങ്കെടുക്കുന്നവർ 28 മുതൽ 29 ഉച്ചയ്ക്ക് ഒന്നുവരെ അതത് കോളജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വേക്കൻസി ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ നൽകും.
വിവിധ കാരണങ്ങളാൽ അലോട്ട്മെന്റിൽനിന്ന് പുറത്തായവർക്കും നിലവിൽ പ്രവേശനം ലഭിച്ചവർക്കും പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും അവസരമുണ്ട്. പുതുതായി അപേക്ഷിക്കുന്നവർ അഡ്മിഷൻ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സ്പോട്ട് അഡ്മിഷൻ പ്രവേശനത്തിന് അർഹരായവരെ കോളജ് അധികാരികൾ ഫോൺ വഴി ബന്ധപ്പെടും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ മുമ്പ് പ്രവേശനം ലഭിച്ച കോളജിൽനിന്ന് ടിസി വാങ്ങേണ്ടതുള്ളൂ.
ഹെൽപ്പ് ലൈൻ നമ്പർ :0497 2715261, 7356948230, ഇ മെയിൽ ഐഡി: [email protected], വെബ്സൈറ്റ് : www.admission.kannuruniversity.ac.in