അസൈൻമെന്റ്
Thursday, February 23, 2023 10:16 PM IST
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ 2A04ENG റീഡിംഗ്സ് ഓൺ ജെൻഡർ, 2A08ARB ലിറ്ററേച്ചർ ഇൻ അറബിക് എന്നീ പേപ്പറുകളുടെ ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റിന്റെ പുതുക്കിയ ചോദ്യപേപ്പറുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുതുക്കിയ ചോദ്യപേപ്പറുകൾ പ്രകാരമാണ് അസൈൻമെന്റ് സമർപ്പിക്കേണ്ടത്. എല്ലാ പ്രോഗ്രാമുകളുടെയും അസൈൻമെന്റ് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് വരെ നീട്ടിയിട്ടുണ്ട്.
പ്രൈവറ്റ് രജിസ്ട്രേഷൻ സ്പോട്ട് ഓൺലൈൻ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല 202223 അധ്യയനവർഷം വിജ്ഞാപനം ചെയ്ത പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള സ്പോട്ട് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ഇന്നും നാളെയും സർവകലാശാല താവക്കര കാന്പസിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് വിദൂര വിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെടണം.