ഒന്നാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം
ഒന്നാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, രണ്ടാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, മൂന്നാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, രണ്ടാംവർഷ ബിസിവിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ഓൺലൈനായി 25നകം അപേക്ഷിക്കണം.
പരീക്ഷാ തിയതി
23നു തുടങ്ങുന്ന രണ്ടാംവർഷ ബിഎഎസ്എൽപി ഡിഗ്രി റെഗുലർ (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ, സെക്കൻഡ് സെമസ്റ്റർ ബിഎഎസ്എൽപി ഡിഗ്രി റെഗുലർ (2018 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, 28 ന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, 30നു തുടങ്ങുന്ന മെഡിക്കൽ പിജി ഡിഗ്രി എംഡി/എംഎസ്) സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, 31നു തുടങ്ങുന്ന മെഡിക്കൽ പിജി ഡിപ്ലോമ സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, നവംബർ നാലിനു തുടങ്ങുന്ന ഒന്നാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, നവംബർ 11 ന് ആരംഭിക്കുന്ന സെക്കൻഡ് ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2015 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.