പാർട്ട്ടൈം കോഴ്സ് ആരംഭിച്ചു
Monday, June 22, 2020 9:04 PM IST
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഹെൽത്ത് പോളിസി ആൻഡ് പ്ലാനിംഗ് സ്റ്റഡീസിൽ എംഫിൽ ഇൻ ക്ലിനിക്കൽ എപ്പിഡമോളജിയിൽ പാർട്ട് ടൈം കോഴ്സ് ആരംഭിച്ചു. ആദ്യ ബാച്ചിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വീഡിയോ മീറ്റിംഗിലൂടെ നിർവഹിച്ചു. മുൻ വൈസ് ചാൻസലർ ഡോ. എം.കെ.സി നായർ മുഖ്യാതിഥിയായി പങ്കെടുത്തു. റിസർച്ച് വിഭാഗം മുൻ ഡീൻ ഡോ. ജി.എസ്. ഹരികുമാരൻ നായർ സംബന്ധിച്ചു.