ഇന്നത്തെ തിയറി പരീക്ഷകൾ മാറ്റിവച്ചു
Tuesday, November 24, 2020 9:22 PM IST
ആരോഗ്യശാസ്ത്ര സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. മാറ്റിവയ്ക്കുന്ന തിയറി പരീക്ഷകൾ 27നും ഡിസംബർ 28നും ഇടയ്ക്കുള്ള തീയതികളിൽ നടത്തും. പുതുക്കിയ പരീക്ഷാ തീയതികൾ പുനഃക്രമീകരിക്കുന്ന ക്രമത്തിൽ പ്രസിദ്ധീകരിക്കും.
പ്രാക്ടിക്കൽ പരീക്ഷാ തിയതി
മുപ്പതിനാരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാളെ തുടങ്ങുന്ന അവസാന വർഷ ബിഎസ്സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.