സംസ്കൃത സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം
Monday, September 14, 2020 11:11 PM IST
കാലടി: സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തില്‍ സംസ്കൃത സാഹിത്യം, സാന്‍സ്ക്രിറ്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിച്ച് ഇതുവരെ ഹാജരാവാന്‍ സാധിക്കാത്തവര്‍ക്ക് 16, 17, 22 തീയതികളില്‍ അവസരം നല്‍കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
സംസ്കൃത സാഹിത്യത്തില്‍ റാങ്ക് ലിസ്റ്റില്‍ 50 വരെ ഉള്ളവര്‍ക്കു 16നും അതിനുശേഷമുള്ളവര്‍ക്ക് 17നും സാന്‍സ്ക്രിറ്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മുഴുവന്‍ അപേക്ഷകര്‍ക്കും 22നും മുന്‍ഗണനാക്രമമനുസരിച്ചു പ്രവേശനത്തിന് അവസരം ഉണ്ടായിരിക്കും. വെബ്സൈറ്റ് www. ssus. ac.in