അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ക്കുള്ള ഡിഗ്രി: 20 വരെ അപേക്ഷിക്കാം
വിദൂരവിദ്യാഭ്യാസ വിഭാഗം അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ക്കായി നടത്തുന്ന ബിഎ/ബികോം ഓപ്പണ്സ്ട്രീം ഡിഗ്രി പ്രവേശന പരീക്ഷയ്ക്ക് നൂറ് രൂപ പിഴയോടെ 20 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ജൂണ്‍ 22 വരെ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സ്വീകരിക്കും. ഫോണ്‍ : 0494 2407512, 2400288.
എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് സീറ്റ് ഒഴിവ്
കംപ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എംഎസ്സിക്ക് ഓപ്പണ്‍ (ജനറല്‍ ), ഒബിഎച്ച് വിഭാഗങ്ങളില്‍ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്പര്യമുള്ളവര് 19ന് രാവിലെ 11ന് ക്ക് രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം.
എംഎ ഫംഗ്ഷണല്‍ ഹിന്ദി സീറ്റ് ഒഴിവ്
ഹിന്ദി പഠനവിഭാഗത്തില്‍ എംഎ ഫംഗ്ഷണല്‍ ഹിന്ദി ആൻഡ് ട്രാന്സ്ലേഷന് കോഴ്സില്‍ സീറ്റ് ഒഴിവ്. റാങ്ക് ലിസ്റ്റില്‍ നിന്നും ഓപ്പണ്‍ /സംവരണാടിസ്ഥാനത്തില്‍ പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 20ന് ഉച്ചക്ക് രണ്ടിന് എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ : 0494 2407252, 2407392.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എംസിഎ (2018 സ്കീം2018 പ്രവേശനം മാത്രം, 2013 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ 26ന് ആരംഭിക്കും. ഒന്ന്, രണ്ട് സെമസ്റ്റര്‍ ബിആര്‍ക് (2017 സ്കീം2017 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ പരീക്ഷ 28ന് ആരംഭിക്കും.
കമ്യൂണിറ്റി ക്വോട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: 20192020 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷകര്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ അതാത് എയഡഡ് കോളജുകളില്‍ നാളെ മുതല്‍ 20ന് ഉച്ചയ്ക്ക് ഒന്നുവരെ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്തു കമ്യൂണിറ്റി ക്വാട്ടയില്‍ അപേക്ഷ കൊടുത്തവര്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യേണ്ടതുള്ളൂ. ഒന്നില്‍ കൂടുതല്‍ കോളജ്/ കോഴ്സുകളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ഓരോ കോളജ്/കോഴ്സിലും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് . റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്തു വിദ്യാര്‍ത്ഥികള്‍ ക്യാപ് രജിസ്ട്രേഷന് പ്രിന്റ് ഔട്ടിന് പുറമെ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ് , ബോണസ് / വെയിറ്റേജ് രേഖകള്‍ എന്നിവ സമര്‍പ്പിക്കേണ്ടതും ഇന്‍ഡക്സ് മാര്‍ക്ക് വെരിഫിക്കേഷനു ശേഷം തിരിച്ചു വാങ്ങിക്കേണ്ടതുമാണ്. നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരെ ഒരു കാരണവശാലും പുതിയ റാങ്ക്ലിസ്റ്റിനും തുടര്‍ അഡ്മിഷനും പരിഗണിക്കുകയില്ല.
മൂന്നാം സെമസ്റ്റര്‍ യുജി മൂല്യനിര്‍ണയ ക്യാമ്പ്
മൂന്നാം സെമസ്റ്റര്‍ യുജി (സിയുസിബിസിഎസ്എസ്) നവംബര്‍ 2018 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് 28ന് നടക്കും. എല്ലാ അധ്യാപകര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി അഫിലിയേറ്റഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളിലെ 28ലെ റഗുലര്‍ ക്ലാസുകള്‍ സസ്പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍ ഉത്തരവായി. വിവരങ്ങള്‍ക്ക് അതത് ക്യാമ്പ് ചെയര്മാന്മാരുമായി ബന്ധപ്പെടുക. വെബ്സൈറ്റിലും ലഭ്യമാണ്. നിയമന ഉത്തരവ് ലഭിക്കാത്ത അധ്യാപകര്‍ അന്ന് പത്തിനകം ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റി ക്യാമ്പില്‍ പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
സിൻഡിക്കറ്റ്, സെനറ്റ് യോഗങ്ങള്‍
സിൻഡിക്കറ്റ് യോഗം 22ന് 11.30ന് ചേരും. സെനറ്റിന്റെ പ്രത്യേക യോഗം 29ന് രാവിലെ പത്തിനും സാധാരണ യോഗം ജൂലൈ 27നും ചേരും.
അസിസ്റ്റന്റ് പ്രൊഫസര്‍ വാക്ഇന്‍ ഇന്റര്‍വ്യൂ
ഇംഗ്ലീഷ് പഠനവകുപ്പില്‍ 15ന് നടത്താനിരുന്ന അസിസ്റ്റന്റ് പ്രഫസര്‍ കരാര്‍ നിയമനത്തിനുള്ള വാക്ഇന്‍ഇന്റര്‍വ്യൂ ജൂലൈ അഞ്ചിന് രാവിലെ പത്തിന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യരായവര്‍ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം.
അസി. പ്രൊഫസര്‍ അഭിമുഖം
ലക്ഷദ്വീപ് കവരത്തി കേന്ദ്രത്തിലേക്ക് അറബിക് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ജൂലൈ 25ന് രാവിലെ പത്തിനും ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളിലേക്കുള്ള അഭിമുഖം രാവിലെ പതിനൊന്നിനും സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍ .