ബിഎസ്സി മൈക്രോബയോളജി പ്രാക്ടിക്കൽ 18 മുതൽ
നാലാം സെമസ്റ്റർ ബിഎസ്സി മൈക്രോബയോളജി (സിബിസിഎസ് റെഗുലർ, സിബിസിഎസ്എസ് സപ്ലിമെന്ററി) ജൂണ്‍ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി കോംപ്ലിമെന്ററി മൈക്രോബയോളജി (സിബിസിഎസ് റെഗുലർ, സിബിസിഎസ്എസ് സപ്ലിമെന്ററി) ജൂണ്‍ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 20 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (2013, 2014, 2015, 2016 അഡ്മിഷൻ) സിബിസിഎസ്എസ് യുജി മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 19ന് കളമശേരി സെന്റ് പോൾസ് കോളജിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ബിഎഡ് പ്രവേശനം; 20 വരെ അപേക്ഷിക്കാം
സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ഈ വർഷത്തെ ബിഎഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് 20 വരെ അപേക്ഷിക്കാം.
വൈവാവോസി
നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) മേയ് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 20 മുതൽ ബന്ധപ്പെട്ട കോളജുകളിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റുമായി എത്തണം. എടത്തല അൽഅമീൻ കോളജിലെ വിദ്യാർഥികൾ പെരുന്പാവൂർ മാർത്തോമാ കോളജിലും ഐരാപുരം സിഇടി കോളജിലെ വിദ്യാർഥികൾ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലും തൊടുപുഴ അൽഅസ്ഹർ കോളജിലെ വിദ്യാർഥികൾ തൊടുപുഴ ന്യൂമാൻ കോളജിലും പ്രോജക്ട് വൈവയ്ക്ക് എത്തണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോട്ടയം ഗാന്ധിനഗർ എസ്എംഇയിൽ നടന്ന ആറാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി നവംബർ 2018 പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഫെബ ജിജി, എസ്. പ്രിയങ്ക, പി.വി. ചഞ്ചന മോഹനൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
പരീക്ഷാഫലം
2019 ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ബിവോക് (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
2018 നവംബറിൽ നടന്ന അവസാന വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എംഎൽടി റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബിഎൽഐഎസ്സി റെഗുലർ (2017 അഡ്മിഷൻ ഡിപ്പാർട്ട്മെന്റ്, അഫിലിയേറ്റഡ് കോളജുകൾ), സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളജുകൾ, ഡിപ്പാർട്ട്മെന്റ് 2009 അഡ്മിഷൻ മുതൽ), സപ്ലിമെന്ററി (2016 അഡ്മിഷൻ ഡിപ്പാർട്ട്മെന്റ് മാത്രം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം. 2016 അഡ്മിഷൻ സപ്ലിമെന്ററി വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ടതില്ല.