പിജി: മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
പിജി മൂന്നാം അലോട്ട്മന്റ് പ്രസിദ്ധീകരിച്ചു. ഇന്നു വൈകുന്നേരം വരെ ഫീസടയ്ക്കാത്തവരുടെയും ഫീസടച്ച ശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. കോളജുകളിൽനിന്നു കണ്ഫർമേഷൻ സ്ലിപ് ചോദിച്ചുവാങ്ങണം.
അലോട്ട്മെന്റ് ലഭിച്ച എസ്സി, എസ്ടി വിഭാഗം ഒഴികെയുള്ളവർ അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ 18ന് മുന്പ് സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാകും. ഒന്നാം സെമസ്റ്റർ പിജി ക്ലാസ് 17ന് ആരംഭിച്ചു.
പിജിസപ്ലിമെന്ററി അലോട്ട്മെന്റ്
പിജി സപ്ലിമെന്ററി അലോട്ട്മെന്റിന് 29 മുതൽ ജൂലൈ ഒന്നുവരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ അപേക്ഷകർക്കും സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം വെബ്സൈറ്റിൽ 29ന് പ്രസിദ്ധീകരിക്കും.
മുൻ അലോട്ട്മെന്റുകളിലും മാനേജ്മെന്റ്, കമ്യൂണിറ്റി മെറിറ്റ്, സ്പോർട്സ്, കൾച്ചറൽ പിഡി ക്വോട്ടകളിലേക്കു സ്ഥിരപ്രവേശനം നേടിയവർ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ വീണ്ടും ഓപ്ഷൻ നൽകുകയും അലോട്ട്മെന്റ് ലഭിക്കുകയും ചെയ്താൽ പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന ഓപ്ഷൻ സ്വീകരിക്കണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും.
എംഎഡ് പരീക്ഷ മാറ്റി
2019 ജൂണ് 19 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (ദ്വിവത്സര ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ2018 അഡ്മിഷൻ റെഗുലർ, 2018ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാറ്റി. 21, 24, 26 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി ത്രിവത്സര എൽഎൽബി (നാലു പിഎം ഒന്പതു വരെ) നടക്കും.
പരീക്ഷ തീയതി
രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎച്ച്എം, എംഎസ്ഡബ്ല്യു, എംടിഎ ആൻഡ് എംടിടിഎം (സിഎസ്എസ്2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ് അഫിലിയേറ്റഡ് കോളജുകൾ മാത്രം) ജൂലൈ 2019 പരീക്ഷ ജൂലൈ രണ്ടു മുതൽ തുടങ്ങും. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 മാർച്ച് മേയ് മാസങ്ങളിലെ നാലാം സെമസ്റ്റർ ബിഎസ്സി മൈക്രോബയോളജി കോംപ്ലിമെന്ററി ബയോടെക്നോളജി (സിബിസിഎസ് റെഗുലർ, സിബിസിഎസ്എസ് സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 20 മുതൽ ജൂലൈ അഞ്ചുവരെ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
സീറ്റൊഴിവ്
സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ എംടിടിഎം (മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്) പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ഫോൺ: 04812732922.
ഇംഗ്ലീഷ് അധ്യാപക ഒഴിവ്
സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരുടെ പാനൽ തയാറാക്കാനായി 20ന് രാവിലെ 10ന് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഇന്റർവ്യൂ നടത്തും. താല്പര്യമുള്ളവർ അസൽ രേഖകളുമായി എത്തണം. പിഎച്ച്ഡി, നെറ്റ് ഉള്ളവർക്ക് മുൻഗണന.
ബിഎഡ് പ്രവേശനം
201921 അധ്യയന വർഷത്തെ ബിഎഡ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള തീയതി 20 വരെ നീട്ടി. റാങ്ക് ലിസ്റ്റ് 21ന് പ്രസിദ്ധീകരിക്കും. ഇന്റർവ്യൂ, പ്രവേശനം 24ന് നടക്കും. ക്ലാസുകൾ ജൂലൈ ഒന്നു മുതൽ ആരംഭിക്കും.
പരീക്ഷഫലം
2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ വീണ, മദ്ദളം, മൃദംഗം, കഥകളി സംഗീതം (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ ഭരതനാട്യം, വയലിൻ, മോഹിനിയാട്ടം (റെഗുലർ, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
എൻഎസ്എസ് യോഗം നാളെ
എൻഎസ്എസ് ഉപദേശക സമിതി യോഗം നാളെ രാവിലെ 10.30ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ മിനി കോണ്ഫറൻസ് ഹാളിൽ നടക്കും. സാക്ഷരത യജ്ഞത്തിന്റെ മുപ്പതാം വാർഷികാഘോഷത്തിനായി രൂപീകരിച്ച സംഘാടകസമിതി യോഗം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.