പുതുക്കിയ പരീക്ഷാതീയതി
ജൂണ്‍ 21 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എൽഎൽഎം പരീക്ഷകൾ ജൂണ്‍ 26 ലേയ്ക്ക് മാറ്റി. സമയവും പരീക്ഷാകേന്ദ്രവും മാറ്റമില്ല.
ടൈംടേബിൾ
ജൂലൈ ഒന്‍പതിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിടെക് ജൂലൈ 2019 (2008 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബിഡെസ് ഡിഗ്രി പരീക്ഷകൾ നാലിനും, നാല്, ആറ് സെമസ്റ്റർ ബിഡെസ് പരീക്ഷകൾ ജൂലൈ ഒന്നി നും ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ .
പത്താം സെമസ്റ്റർ (ന്യൂ സ്കീം പെയിന്റിംഗ് & അപ്ലൈഡ് ആർട്ട്), എട്ടാം സെമസ്റ്റർ (പെയിന്റിംഗ് & സ്കൾപ്പ്ച്ചർ), ബിഎഫ്എ (എച്ച്ഐ) പരീക്ഷകൾ യഥാക്രമം ജൂലൈ ഒന്നിനും 19 നുമായി ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ജൂലൈ 21 മുതൽ നടത്തുന്ന ആദ്യ വർഷവും അവസാന വർഷവുമായ എംഎച്ച്ആർഎം (മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്) സപ്ലിമെന്ററി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, പാളയം സെന്ററിൽ നിന്നും കൈപ്പറ്റണം.
സീറ്റ് ഒഴിവ്
സർവകലാശാലയുടെ കേരളപഠനം, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, എഡ്യൂക്കേഷൻ, തമിഴ് എന്നീ പഠന വകുപ്പുകളിലെ പി.ജി പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യതയുളള വിദ്യാർഥികൾ 26 നു പ്രവേശനപരീക്ഷയ്ക്ക് തയാറായി അതാതു ഡിപ്പാർട്ട്മെന്റിൽ എത്തിച്ചേരണം.
അറബിക് വിഭാഗം നടത്തുന്ന ജൂലൈ ബാച്ചിലേയ്ക്ക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്കിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുളളവർ 25 ന് മുന്‍പായി നിർദിഷ്ട അപേക്ഷാ ഫോമിൽ അപേക്ഷിക്കുക. യോഗ്യത: പ്ലസ്ടു, ക്ലാസ്: ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം നാലു മുതൽ ആറുവരെ. ഫോണ്‍: 9747318105
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം പാങ്ങോട് മന്നാനിയ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടത്തുന്ന ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ ജൂലൈ 15 മുതൽ ആരംഭിക്കുന്ന ബാച്ചിൽ ഏതാനും സീറ്റൊഴിവുണ്ട്. കോഴ്സ് ദൈർഘ്യം: ആറ് മാസം, ഫീസ്: 7500 രൂപ, യോഗ്യത: പ്ലസ്ടു, ക്ലാസ്: അവധി ദിവസങ്ങളിൽ പ്രായപരിധി ഇല്ല. വിശദവിവരങ്ങൾക്ക്: 9048538210
അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാലയുടെ അഡൽറ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ സെന്റർ കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ആറ് മാസം) (സിഎൽഐഎസ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം 100 രൂപയ്ക്ക് കോളജ് കന്പ്യൂട്ടർ ലാബിൽ നിന്നും ലഭ്യമാണ്. യോഗ്യത: പ്ലസ്ടു. പ്രായപരിധിയില്ല. അപേക്ഷകൾ കോളജ് ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 28നു ഉച്ചകഴിഞ്ഞ് മൂന്നുവരെ. അടിസ്ഥാനയോഗ്യതയുടേയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദവിവരങ്ങൾക്ക് കോളജ് കന്പ്യൂട്ടർ ലാബുമായും 9495825335/8547871776/9947374291 എന്നീ നന്പറുകളിലും ബന്ധപ്പെടുക.