കുഞ്ഞിരാമന് വൈദ്യര് എന്‍ഡോവ്മെന്റ് ഗോള്‍ഡ് മെഡല്‍
എല്‍എല്‍ബി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവിദ്യാര്ഥിക്കുള്ള കുഞ്ഞിരാമന് വൈദ്യര് എന്‍ഡോവ്മെന്റ് ഗോള്‍ഡ് മെഡല്‍ ഇന്ന്വിതരണം ചെയ്യും. ഇഎംഎസ് സെമിനാര്‍ കോംപ്ലക്സില്‍ രാവിലെ 10.30നാണ് പരിപാടി.
കരാര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി പിജി സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്കില്‍ എംഎസ്ഡബ്ല്യൂ കോഴ്സിന് അസി. പ്രഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂലൈ മൂന്ന്. പ്രതിമാസ മൊത്തവേതനം: 25,000 രൂപ. പിഎച്ച്ഡി ഉള്ളവര്‍ക്ക് 26,000 രൂപ. ഉയര്‍ന്ന പ്രായപരിധി 65 വയസ്. വിവരങ്ങള്‍ വെബ്സൈറ്റില്‍ .
സീറ്റ് ഒഴിവ്
ഗണിതശാസ്ത്ര പഠനവിഭാഗത്തില്‍ എംഎസ്സി മാത്തമാറ്റിക്സിന് എസ്ടി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനമാഗ്രഹിക്കുന്ന എസ്സി/എസ്ടി വിഭാഗക്കാര്‍ 26നകം ബന്ധപ്പെടണം. ഫോണ്‍: 0494 2407418.
എംഎഡ് പ്രവേശനം
എംഎഡ് പ്രവേശനത്തിന് വിദ്യാഭ്യാസ വകുപ്പ് ഓപ്ഷനായി നല്‍കിയിട്ടുള്ളവര്‍ക്ക് 25ന് പൊതുവിഭാഗത്തിലേക്കും, 26ന് സംവരണ വിഭാഗങ്ങളിലേക്കും പ്രവേശനം നടത്തും. അര്‍ഹരായവര്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ പത്ത് മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.
സ്പോര്‍ട് ക്വോട്ട പ്രവേശനം
ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോഴ്സുകളിലേക്കുള്ള സ്പോര്‍ട് ക്വാട്ടാ സീറ്റിലേക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് 28 വരെ അപേക്ഷിക്കാം. സംസ്ഥാന ജൂനിയര്‍ /സീനിയര്‍ മത്സരങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവരും അതിന് മുകളില്‍ സ്പോര്‍ട്സ് യോഗ്യതയുള്ളവരും മാത്രം അപേക്ഷിച്ചാല്‍ മതി. 201617 അധ്യയന വര്‍ഷം മുതലുള്ള എഐയു അംഗീകരിച്ച കായിക ഇനങ്ങളിലെ മികവുകള്‍ മാത്രമേ ഇതിന് പരിഗണിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ കോര്‍ഡിനേറ്റര്‍ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ 28ന് അഞ്ചിനകം ലഭിക്കണം.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം അഞ്ച്, ആറ് സെമസ്റ്റര്‍ ബിജിഡിഎ റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ അഞ്ച് വരെയും 170 രൂപ പിഴയോടെ ജൂലൈ ഒമ്പത് വരെയും ഫീസടച്ച് ജൂലൈ 12 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്സ്എട്ട്, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ , കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673635 എന്ന വിലാസത്തില്‍ ജൂലൈ 12നകം ലഭിക്കണം.
പരീക്ഷ
മൂന്നാം വര്‍ഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് (2014 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷ ജൂലൈ രണ്ടിന് ആരംഭിക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബിഎ/ബിഎസ്സി/ബിഎ അഫ്സല് ഉല്‍ഉലമ (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2018 പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ രണ്ട് വരെ അപേക്ഷിക്കാം.
2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎസ്സി അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ മൂന്ന് വരെ അപേക്ഷിക്കാം.
എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റര്‍ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ബിസിഎ, ഐടി (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2019 പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് തൃശൂര്‍ ജില്ലയിലെ കോളജുകളിലെ കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകര്‍ 26ന് 10.45ന് പുതുക്കാട് പ്രജ്യോതി നികേതന്‍ കോളജില്‍ ഹാജരാകണം.