എംഎച്ച്ആർഎം പരീക്ഷകൾ ജൂലൈ 17ന് ആരംഭിക്കും
രണ്ടാം സെമസ്റ്റർ എംഎച്ച്ആർഎം (2018 അഡ്മിഷൻ റെഗുലർ, 20152017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 17ന് ആരംഭിക്കും. ജൂലൈ ഒന്നുവരെയും 500 രൂപ പിഴയോടെ രണ്ടുവരെയും 1000 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും അപേക്ഷിക്കാം.
റെഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
സീപാസിലെ നാലാം സെമസ്റ്റർ ബിടെക് (2017 അഡ്മിഷൻ റെഗുലർ, 2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷകൾ ജൂലൈ 10 മുതൽ ആരംഭിക്കും. 27 വരെയും 500 രൂപ പിഴയോടെ 28 വരെയും 1000 രൂപ സൂപ്പർഫൈനോടെ ജൂലൈ ഒന്നുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 50 രൂപ വീതം (പരമാവധി സെമസ്റ്ററൊന്നിന് 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആറാം സെമസ്റ്റർ ബിടെക് (2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷകൾ ജൂലൈ ഒന്പതുമുതൽ ആരംഭിക്കും. 27 വരെയും 500 രൂപ പിഴയോടെ 28 വരെയും 1000 രൂപ സൂപ്പർഫൈനോടെ ജൂലൈ ഒന്നുവരെയും അപേക്ഷിക്കാം.
വിദ്യാർഥികൾ പേപ്പറൊന്നിന് 50 രൂപ വീതം (പരമാവധി സെമസ്റ്ററൊന്നിന് 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎസ്സി സിഇ ആൻഡ് എൻടി (കംപ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റവർക്ക് ടെക്നോളജി 2017 അഡ്മിഷൻ റെഗുലർ, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 20122014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ ജൂലൈ 17 മുതൽ ആരംഭിക്കും.
29 വരെയും 500 രൂപ പിഴയോടെ ജൂലൈ ഒന്നുവരെയും 1000 രൂപ സൂപ്പർഫൈനോടെ മൂന്നുവരെയും അപേക്ഷിക്കാം.
മൂന്നും നാലും സെമസ്റ്റർ, രണ്ടാം വർഷ എംകോം പ്രൈവറ്റ് (2017 അഡ്മിഷൻ റെഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 11 മുതൽ ആരംഭിക്കും.
മൂന്നും നാലും സെമസ്റ്റർ എംഎ പ്രൈവറ്റ് (2017 അഡ്മിഷൻ റെഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 11 മുതൽ ആരംഭിക്കും.
മൂന്നും നാലും സെമസ്റ്റർ രണ്ടാം വർഷ എംഎസ്സി പ്രൈവറ്റ് (2017 അഡ്മിഷൻ റെഗുലർ/2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 11 മുതൽ ആരംഭിക്കും.
സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ എംഎസ്സി രസതന്ത്ര പ്രോഗ്രാമിൽ പട്ടികവർഗ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.
വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 28ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ എത്തണം. 04812731036.
പുല്ലരിക്കുന്ന് സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ എംഎ ഹിസ്റ്ററി, ആന്ത്രോപോളജി വിഷയങ്ങളിൽ എസ്ടി വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി നാളെ രാവിലെ 11ന് ഓഫീസിൽ എത്തണം. 04812392383.
സംവരണ സീറ്റൊഴിവ്; സ്പോട് അഡ്മിഷൻ ഇന്റർവ്യൂ നാളെ
ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ സ്റ്റേറ്റ് ഫിനാൻസ് റിലേഷൻസിൽ എംഎ ഇക്കണോമിക്സ് പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലെ സ്പോട് അഡ്മിഷനുള്ള ഇന്റർവ്യൂ നാളെ രാവിലെ 10ന് സെന്റർ ഡയറക്ടറുടെ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിഎഫ്ടി, ബിഎസ്സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ (സിബിസിഎസ്, 2017 അഡ്മിഷൻ റെഗുലർ) മാർച്ച്, ഏപ്രിൽ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (ട്രിപ്പിൾ മെയിൻസിബിസിഎസ് റെഗുലർ, സിബിസിഎസ്എസ് സപ്ലിമെന്ററി) മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ നാലുമുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് മൈക്രോബയോളജി (2017 അഡ്മിഷൻ റഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/20122013 അഡ്മിഷൻ മേഴ്സി ചാൻസ് സിഎസ്എസ്) മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് ആൻഡ് വൈവാവോസി പരീക്ഷകൾ ജൂലൈ 23 മുതൽ പാലാ സെന്റ് തോമസ് കോളജിൽ നടക്കും.
ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
വൈവാവോസി
2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ (സിഎസ്എസ്റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 27, 28 തീയതികളിൽ അതത് കോളജുകളിൽ നടക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷഫലം
2018 ജൂണ്, ജൂലൈ മാസങ്ങളിൽ നടന്ന നാല്, ആറ് സെമസ്റ്റർ ബിഎ (സിബിസിഎസ്എസ് 2013ന് മുന്പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ എട്ടുവരെ അപേക്ഷിക്കാം.
അധ്യാപക പോർട്ടൽ നാളെ തുറക്കും
വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനുവേണ്ടി സർവകലാശാല അധ്യാപക പോർട്ടൽ നാളെ മുതൽ ജൂലൈ മൂന്നുവരെ തുറക്കുമെന്ന് പരീക്ഷ കണ്ട്രോളർ അറിയിച്ചു.
അധ്യാപകർ വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്യണം.