ഇന്ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ഹിന്ദി പരീക്ഷ മാറ്റി
ഇന്ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് (2013ന് മുന്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) ഹിന്ദി ’പോയട്രി, കമ്മ്യൂണിക്കേറ്റീവ് ഹിന്ദി ആൻഡ് ട്രാൻസ്ലേഷൻ’ എന്ന പേപ്പറിന്റെ പരീക്ഷ മാറ്റി. മറ്റു പരീക്ഷകളുടെ തീയതികൾക്കു മാറ്റമില്ല.
പുതുക്കിയ പരീക്ഷാതീയതി
ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ മോഡൽ രണ്ട് ഫോറസ്ട്രി ആൻഡ് എൻവയോണ്മെന്റൽ ഹിസ്റ്ററി, ആർക്കിയോളജി ആൻഡ് മ്യൂസിയോളജി പ്രോഗ്രാമുകളുടെ എൻവയോണ്മെന്റൽ ഹിസ്റ്ററി, ഇൻട്രൊഡക്ഷൻ ടു ആർക്കിയോളജി (2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ ജൂലൈ നാലിനു നടത്താൻ പുതുക്കി നിശ്ചയിച്ചു.
വൈവാവോസി
നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (സിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) മേയ് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും ജൂലൈ നാലുമുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി പ്രവേശനം
2019ലെ പിഎച്ച്ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ് സൈറ്റിൽ പരീക്ഷഫലം ലഭിക്കും.
സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എംബിഎ പ്രോഗ്രാമിൽ എസ്സി, എസ്ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ക്യാറ്റ്, സിമാറ്റ്, കെമാറ്റ് യോഗ്യതയുള്ളവർ അസൽ രേഖകളുമായി ജൂലൈ രണ്ടിനു രാവിലെ 9.30ന് നേരിട്ട് എത്തണം. 0481 2732288.
സ്പോട്ട് അഡ്മിഷൻ
ഡോ.കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻസ് റിലേഷൻസിൽ എംഎ ഇക്കണോമിക്സ് പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലെ സ്പോട് അഡ്മിഷനുള്ള ഇന്റർവ്യൂ ജൂലൈ ഒന്നിന് നടക്കും. രാവിലെ 10ന് കെ.എൻ. രാജ് സെന്റർ ഡയറക്ടറുടെ ഓഫീസിലാണ് ഇന്റർവ്യൂ. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണം.
സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ബികോം സപ്ലിമെന്ററി സിബിസിഎസ്എസ്, ഒക്ടോബർ 2018 പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 225ാം നന്പർ മുറിയിലെ ഇജെനാല് സെക്ഷനിൽ തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ് സഹിതം എത്തണം.
പരീക്ഷാഫലം
2018 ഒക്ടോബറിലെ മൂന്നാം വർഷ ബിഫാം (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 10 വരെ അപേക്ഷിക്കാം.
2018 ജൂണിലെ നാല്, ആറ് സെമസ്റ്റർ ബിബിഎ, ബിസിഎ, ബിബിഎം, സിബിസിഎസ്എസ് (മോഡൽ മൂന്ന് 2013ന് മുന്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ എട്ടുവരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
എംജി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് പരിശീലന പരിപാടിയിലേക്കുള്ള പ്രവേശനപരീക്ഷയുടെ ഹാൾടിക്കറ്റ് ലഭിക്കാത്തവർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ അറിയിച്ചു. 30നാണ് പ്രവേശന പരീക്ഷ.
സിൻഡിക്കറ്റ് യോഗം ഇന്ന്
സിൻഡിക്കേറ്റ് യോഗം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു സർവകലാശാല ഭരണവിഭാഗം സിൻഡിക്കേറ്റ് ഹാളിൽ നടക്കും.