2019 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ 10 മുതൽ 15 വരെ അതാത് കേന്ദ്രങ്ങളിൽ നടത്തും.ണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ഏപ്രിലിൽ നടന്ന എട്ടാം സെമസ്റ്റർ ബിഡെസ് പരീക്ഷാഫലം വെബ്സൈറ്റിൽ.
2019 ജനുവരിയിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി & ബയോടെക്നോളജി (2013 അഡ്മിഷന് മുൻപ് 2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ.
2019 മാർച്ചിൽ നടത്തിയ നാലാം വർഷ ബിഎഫ്എ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
2019 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് പരീക്ഷാഫലം വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം ജൂലൈ 2019 മേഴ്സിചാൻസ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 10 വരെ ഫീസടയ്ക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിക്കുന്നു
ഫിലോസഫി പഠനഗവേഷണ വകുപ്പിന് കീഴിലുളള സെന്റർ ഫോർ ഫിലോസഫിക്കൽ കൗണ്‍സിലിംഗ് ആൻഡ് റിസർച്ച് നടത്തുന്ന ഫിലോസഫിക്കൽ കൗണ്‍സിലിംഗ് പി.ജി ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്സ് കാലാവധി: ഒരു വർഷം, കോഴ്സ് ഫീസ്: 20,000/, യോഗ്യത: 50 ശതമാനം മാർക്കോടെയുളള അംഗീകൃതസർവകലാശാല ബിരുദം (ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സയൻസ് വിഷയങ്ങളിൽ ബിരുദമുളളവർക്ക് മുൻഗണന), സീറ്റുകളുടെ എണ്ണം: 30 (ജനറൽ 24, പട്ടികജാതി 5, പട്ടികവർഗം 1) അപേക്ഷാഫോറത്തിന്റെ വില: 100 രൂപ. അവസാന തീയതി: ജൂലൈ 31. തപാലിൽ അപേക്ഷാഫോറം ലഭിക്കാൻ ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതി സ്റ്റാന്പ് പതിച്ച കവർ സഹിതം അപേക്ഷിക്കുക. അപേക്ഷാഫോം എന്ന സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോണ്‍: 0471 2308746
സീറ്റ് ഒഴിവ്
കാര്യവട്ടം കാന്പസിൽ ഹിസ്റ്ററി പഠനവകുപ്പിൽ ഒന്നാം വർഷ എംഎ ഹിസ്റ്ററി (സിഎസ്എസ്) 201920 പ്രോഗാമിൽ എസ്സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായിട്ടുള്ളവർ അസൽ രേഖകളുമായി നാളെ രാവിലെ 10ന് ഡിപ്പാർട്ട്മെന്റ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04712308839, 9446533386