എംഎസ് സി കംപ്യൂട്ടർ സയൻസ് സീറ്റ് ഒഴിവ്
കംപ്യൂട്ടർ സയൻസ് പഠനവകുപ്പിൽ എംഎസ് സിക്ക് ഓപ്പണ്‍ (ജനറൽ) വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 75 റാങ്ക് വരെയുള്ള താൽപ്പര്യമുള്ളവർ ആറിന് രാവിലെ 11ന് രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.
പട്ടികവർഗ വിദ്യാർഥികൾക്ക് എംഎ സോഷ്യോളജി പ്രവേശനം
ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ എംഎ സോഷ്യോളജിക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അഞ്ചിന് രാവിലെ പത്തിന് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള പട്ടികവർഗവിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ചെതലയം ഐടിഎസ്ആർ ഓഫീസിൽ ഹാജരാകണം. ഫോണ്‍ : 04936 238500.
ബികോം/ ബിബിഎ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്
വിദൂരവിദ്യാഭ്യാസം ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) പഠനം പൂർത്തിയാക്കിയ 2016 പ്രവേശനം പരീക്ഷാർഥികൾക്കുള്ള കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാർഡ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ ആറാം സെമസ്റ്റർ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽ ലഭ്യമാണ്. തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാകണം.
എംകോം വൈവാ വോസി
നാലാം സെമസ്റ്റർ എംകോം (സിയുസിഎസ്എസ്) ജൂണ്‍ 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാ വോസിയും ജൂലൈ എട്ട് മുതൽ അതത് കോളജുകളിൽ നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ബികോം/ ബിബിഎ (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബർ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 12 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ജോയിന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, വിദൂരവിദ്യാഭ്യാസം പരീക്ഷാവിഭാഗം, കാലിക്കറ്റ് സർവകലാശാല എന്ന വിലാസത്തിൽ 18നകം ലഭിക്കണം.
2018 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഫിൽ ഹിന്ദി പരീക്ഷാഫലം വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബിഎസ് സി കൗണ്‍സലിംഗ് സൈക്കോളജി (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 12 വരെ അപേക്ഷിക്കാം.
ബഷീർ അനുസ്മരണവും സെമിനാറും
വൈക്കം മുഹമ്മദ് ബഷീറിന്റെ 25ാം ചരമവാർഷികം പ്രമാണിച്ച് കാലിക്കട്ട് സർവകലാശാലാ വൈക്കം മുഹമ്മദ് ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിൽ അഞ്ച്, ആറ് തിയതികളിൽ സെമിനാർ കോംപ്ലക്സിൽ ബഷീർ അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു. "സ്വാതന്ത്ര്യവും സാഹിത്യത്തിന്റെ ഭാവിയും’ എന്നതാണ് സെമിനാറിന്റെ വിഷയം.
നിലന്പൂർ ആയിഷ മുഖ്യാതിഥിയായിരിക്കും. അഞ്ചിന് 10.30ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. കെ. ഇ.എൻ. കുഞ്ഞഹമ്മദ്, പുനലൂർ രാജൻ, ഡോ. ശരത് ചന്ദ്രൻ, ഡോ.ഷംസാദ് ഹുസൈൻ, ഡോ.പി.കെ.പോക്കർ തുടങ്ങി പ്രമുഖർ പങ്കെടുക്കും.
കടമത്ത് കേന്ദ്രം അസിസ്റ്റന്റ് പ്രഫസർ (ഹിന്ദി) അഭിമുഖം
ലക്ഷദ്വീപ് കടമത്ത് കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (ഹിന്ദി) തസ്തികയിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂലൈ 30ന് 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ www.uoc.ac.in വെബ്സൈറ്റിൽ.
എംപിഎഡ് കോഴ്സിന് അസിസ്റ്റന്റ് പ്രഫസർ: വാക്ഇൻഇന്റർവ്യൂ
ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽ എംപിഎഡ് കോഴ്സിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ മണിക്കൂറടിസ്ഥാനത്തിൽ കരാർ നിയമനത്തിന് ജൂലൈ 12ന് രാവിലെ പത്തിന് വാക്ഇൻഇന്റർവ്യൂ നടത്തും. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.